പിഎംശ്രീ : അറബിക്കടലിലെ വെള്ളം വറ്റിപോയോയെന്ന് വി കെ സനോജ്​ എംഎൽഎ

Sanoj about om sri

മട്ടന്നൂർ : പിഎം ശ്രീ പദ്ധതി അറബിക്കടലിലെറിയും എന്ന് പറഞ്ഞവർക്ക് ഇപ്പോൾ അറബിക്കടലിൽ വെള്ളമില്ലാതായോയെന്ന് ഡിവൈഎഫ്​ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎൽഎ. മട്ടന്നൂരിൽ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിഎംശ്രീയിൽനിന്ന്​ പിന്മാറുന്നതുകൊണ്ട്​ യാതൊരു ബുദ്ധിമുട്ടുംഇല്ലെന്ന്​ കേന്ദ്രമന്ത്രി രാജ്യസഭയിൽ വുക്​തമാക്കിയിട്ടുണ്ട്​. എൽഡിഎഫിനെതിരെ പിഎംശ്രീ പദ്ധതിയുമായി ബന്ധ​പ്പെട്ട്​ ചില ചോദ്യങ്ങൾ ഉയർന്നുവന്നിരുന്നു. ആ സാഹചര്യത്തിൽ പദ്ധതി മരവിപ്പിക്കാൻ നിലപാടെടുത്ത സർക്കാർ അതുമായി ബന്ധപ്പെട്ട്​ ഒു കാര്യവും പിന്നീട്​ നടത്തിയിട്ടില്ല.

എന്നാൽ യുഡിഎഫ്​ സർക്കാർ അധികാരത്തിൽ വന്നശേഷം ആദ്യംതന്നെ പിഎം ശ്രീയുടെ ഫയലുകൾ​ തപ്പിയെടുത്ത്​ മുന്നോട്ടു പോകുകയാണ്​. പിഎം ശ്രീ മുൻനിർത്തി എൽഡിഎഫിനെതിരെ കടുത്ത വർഗീയ പ്രചാരണം നടത്തിയാണ്​ യുഡിഎഫ്​ അധികാരത്തിൽ വന്നത്​. എൽഡിഎഫ്​ വർഗീയ പാർട്ടിയാണെന്നും ആർഎസ്​എസുമായി ഡീലുണ്ടാക്കിയ സർക്കാരാണെന്നുവരെ ആക്ഷേപം ഉന്നയിച്ചു. തങ്ങൾ അധികാരത്തിൽ വന്നാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന്​ പരസ്യമായി പ്രഖ്യാപിച്ചു.

ഇപ്പോൾ പദ്ധതി അറബിക്കടലിൽ എറിയാൻ വെള്ളമില്ലേ -അദ്ദേഹം ചോദിച്ചു. പിഎം ശ്രീ പദ്ധതിയിൽനിന്ന്​ പിന്മാറിയാൽ ഒരു കുഴപ്പവുമില്ലെന്ന്​ പറഞ്ഞിട്ടുപോലും പദ്ധതിയുമായി മുന്നോട്ടു പോകുന്നത്​ ഏതുതരം ഡീലിന്‍റെ ഭാഗമാണെന്ന്​ യുഡിഎഫ്​ നേതൃത്വം വ്യക്​തമാക്കണമെന്നും വി കെ സനോജ്​ എംഎൽഎ ആവശ്യപ്പെട്ടു.

Tags