'ചരിത്രത്തെ ബോധപൂർവം തിരുത്തി എഴുതാൻ ശ്രമിക്കുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമകളെ പോലും ഭയപ്പെടുന്നവരാണ്' ; വിഴിഞ്ഞം തുറമുഖത്തിന് ആശംസകൾ നേരുന്നുവെന്ന് പ്രതിപക്ഷ നേതാവ്

vd satheeshan
vd satheeshan

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടനത്തിന് മുമ്പായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമകൾ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഴിഞ്ഞം തുറമുഖം പദ്ധതി ആരൊക്കെ എതിർത്താലും നടപ്പാക്കുമെന്ന് ഉമ്മൻ ചാണ്ടി 2015ൽ നിയമസഭയിൽ പ്രസംഗിച്ചതിൻറെ വിഡിയോ പ്രതിപക്ഷ നേതാവ് പങ്കുവെച്ചു.

tRootC1469263">

'ഉമ്മൻ ചാണ്ടി ഇന്നില്ല. മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ ജീവിക്കുന്നു. ചരിത്രത്തെ ബോധപൂർവം മറക്കുകയും തിരുത്തി എഴുതാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമകളെ പോലും ഭയപ്പെടുന്നവരാണ്. വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേരുന്നു' -വി.ഡി. സതീശൻ പറഞ്ഞു.

ഇന്ന് രാവിലെ 11നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടനം. അതേസമയം, ഉദ്ഘാടന ചടങ്ങിൽ പ​ങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി നാടിന് സമർപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ വി.എൻ. വാസവൻ, സജി ചെറിയാൻ, ജി.ആർ. അനിൽ, ഗൗതം അദാനി, കരൺ അദാനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.


 

Tags