കെ.ആർ. നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് സിനിമ പഠനവിഷയങ്ങളിൽ ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


കോട്ടയം: ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്ഥാപനമായ കെ.ആർ. നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ്-ആക്ടിങ് അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്സ്, സിനിമാട്ടോഗ്രഫി ഡയറക്ഷൻ ആൻഡ് സ്ക്രീൻ പ്ലേ റൈറ്റിങ്, എഡിറ്റിങ് സൗണ്ട് റെക്കോഡിങ് ആൻഡ് സൗണ്ട് ഡിസൈനിങ് എന്നീ ആറ് സിനിമ പഠനവിഷയങ്ങളിൽ ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
tRootC1469263">മൂന്നുവർഷ ദൈർഘ്യമുള്ള കോഴ്സുകളിൽ 10 സീറ്റുകൾ വീതമാണ് ഉള്ളത്. ദേശീയതലത്തിലുള്ള അഭിരുചി പരീക്ഷയും തുടർന്ന് കോട്ടയത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ നടത്തുന്ന ഓറിയൻറേഷനും ഇന്റർവ്യൂവും വഴിയാണ് പ്രവേശനം.
കേരള സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള എല്ലാ സംവരണ മാനദണ്ഡങ്ങളും ബാധകമായിട്ടുള്ള ഈ കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ഓൺലൈനായി ജൂലൈ ഏഴുമുതൽ 30 വരെ നൽകാം. വിശദ വിവരങ്ങളും പ്രോസ്പെക്ടസും (2025) https://www.krnnivsa.edu.in/enഎന്ന വെബ്സൈറ്റിൽ ലഭ്യമാണെന്ന് ഡയറക്ടർ പി.ആർ. ജിജോയ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
