ദൃശ്യമാധ്യമ അവാർഡ്- ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം

apply now
apply now

കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടിനുള്ള അവാർഡിന് ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം. സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പാണ് പുരസ്‌കാരം നൽകുന്നത്.കേരളത്തിലെ വിവിധ ദൃശ്യ മാധ്യമങ്ങളിൽ രണ്ടു മിനിറ്റിൽ കുറയാതെ സംപ്രേക്ഷണം ചെയ്തിട്ടുള്ള റിപ്പോർട്ടുകൾ  അവാർഡിന് പരിഗണിക്കും. 

tRootC1469263">

സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയെയും നേട്ടങ്ങളെയും സംബന്ധിച്ച ഏത് സ്വഭാവത്തിലെ റിപ്പോർട്ടുകളും  അയയ്ക്കാം. ദൃശ്യമാധ്യമ അവാർഡിനുള്ള എൻട്രികൾ പെൻഡ്രൈവിൽ ലഭ്യമാക്കണം. മാധ്യമ പ്രവർത്തകർക്കോ സ്ഥാപനങ്ങൾക്കോ എൻട്രികൾ അയയ്ക്കാം. സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി- 30 എന്ന  വിലാസത്തിൽ എൻട്രികൾ ആഗസ്റ്റ് 15നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾ www.keralamediaacademy.org. എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇ-മെയിൽ വിലാസം: ecretarykma.gov@gmail.com ,  ഫോൺ: 0484 2422275.

Tags