സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ

Vishwa Hindu Parishad workers arrested for trying to stop Christmas celebration in school
Vishwa Hindu Parishad workers arrested for trying to stop Christmas celebration in school

പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളി ഗവ:യു പി സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ അറസ്റ്റിൽ. നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ അനിൽകുമാർ , മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനൻ , തെക്കുമുറി വേലായുധൻ എന്നിവരാണ് അറസ്റ്റിലായത്. 

സ്കൂളിൽ ക്രിസ്തുമസ് ആഘോഷത്തിനായി വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴായിരുന്നു വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ എത്തിയത്. ഇവർ പ്രധാനധ്യാപികയെയും അധ്യാപകരെയും അസഭ്യം പറയുകയും ആഘോഷം തടയാൻ ശ്രമിക്കുകയുമായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തത്.