പ്രത്യാശയുടേയും പ്രതീക്ഷയുടേയും വിഷു ; കണിയും കൈനീട്ടവുമായി ആഘോഷം

Vishu of hope and expectation; celebration with a touch of kindness and generosity
Vishu of hope and expectation; celebration with a touch of kindness and generosity

ഐശ്വര്യത്തിന്റേയും കാര്‍ഷിക സമൃദ്ധിയുടേയും ഓർമകളുമായി  ഇന്ന് വിഷു.ഏവർക്കും കേരള ഓൺലൈൻ ന്യൂസിന്റെ  വിഷു ആശംസകൾ .
കണിക്കൊപ്പം കൈനീട്ടം  നല്‍കിയാണ് മലയാളിക്ക്  വിഷു ആഘോഷം. മേടപുലരിയില്‍ കണ്ണനെ കണികണ്ടുണരുന്ന മലയാളികള്‍ക്ക് കണിക്കൊന്ന ഒഴിച്ചുകൂട്ടാനാവാത്തതാണ്. പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊന്‍കണിയൊരുക്കി മലയാളികള്‍ വിഷുവിനെ വരവേറ്റു. 

Should the Kani be seen during Brahma Muhurta? In which direction should the Krishna idol be placed? These things should be kept in mind while preparing Vishu Kani

വീടുകളിലെല്ലാം ഇന്നലെ കണി ഒരുക്കലിന്റെ രാത്രിയായിരുന്നു. ഓട്ടുരുളിയില്‍ നിലവിളക്കിനും ശ്രീകൃഷ്ണ വിഗ്രഹത്തിനും മുന്നില്‍ കണിക്കൊന്നയും കായ്കളും കനികളും കോടി മുണ്ടും കണ്ണാടിയുമെല്ലാം അണിനിരത്തി കണിയൊരുക്കി. ഇന്ന് പുലര്‍ച്ചെ നിലവിളക്ക് തെളിച്ചാണു പൊന്‍കണിയിലേക്കു മിഴി തുറന്നത്.

നിറഞ്ഞുകത്തുന്ന നിലവിളക്കിന് മുന്നിൽ സ്വർണ്ണനിറമുള്ള കൊന്നപ്പൂക്കൾ. ഓട്ടുരുളിയിൽ കാർഷിക സമൃദ്ധിയുടെ ഓർമ്മപ്പെടുത്തലായി കണിവെള്ളരിയും ഫലങ്ങളും. കണി കണ്ട് കഴിഞ്ഞാൽ കൈനീട്ടമാണ്. കുടുബത്തിലെ മുതിർന്നവർ കയ്യിൽ വച്ച് തരുന്ന അനുഗ്രഹം കൂടിയാണിത്. 

പിന്നെ നാട്ടുരുചിയുമായി സദ്യവട്ടം. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷങ്ങൾ വേറെയും. സൂര്യൻ മീനം രാശിവിട്ട് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന സമയമാണിത്. കേരളത്തിലെ കർഷകർക്ക് അടുത്ത വാർഷിക വിളകൾക്കുള്ള തയാറെടുപ്പിന്‍റെ കാലം കൂടിയാണ് വിഷു. 


 

Tags