ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് ഇന്നുമുതൽ

Sabarimala is getting ready for a drastic change; Waiting for a digital makeover...!

www.sabarimalaonline.org വെബ്സൈറ്റ് വഴിയാണ് സ്ലോട്ട് ബുക്കിങ് ചെയ്യേണ്ടത്

പത്തനംതിട്ട: ശബരിമല മണ്ഡല - മകര വിളക്ക് തീർഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിങ് വ്യാഴം രാവിലെ 10 മുതൽ ആരംഭിക്കും.മൂന്ന് പാതകൾ വഴി ദിവസം 80,000 പേർക്കാണ് പ്രവേശനം. പ്രത്യേക ദിവസങ്ങളിൽ മാറ്റമുണ്ടാകും.

www.sabarimalaonline.org വെബ്സൈറ്റ് വഴിയാണ് സ്ലോട്ട് ബുക്കിങ് ചെയ്യേണ്ടത്. ചിത്തിര ആട്ട തിരുനാളിനായി നവംബർ ആറിന് നട തുറക്കും.മണ്ഡലപൂജ ഉത്സവത്തിനായി നവംബർ 16ന് തുറക്കുന്ന നട ഡിസം ബർ 27നാണ് അടയ്ക്കുക

വെര്‍ച്വല്‍ ബുക്കിങ് സൗജന്യമാണ്. ഭക്തര്‍ക്ക് പില്‍ഗ്രിം റിലീഫ് ഫണ്ടിലേക്കും ശുചിത്വപരിപാലനത്തിന് ജനറല്‍ ഫണ്ടിലേക്കും 5 രൂപ മുതല്‍ എത്ര തുകയും സംഭാവന നല്‍കാം. എന്നാല്‍ ഇതു നിര്‍ബന്ധമല്ല.

Tags