ഐ സി പി സി ഔട്ട് സ്റ്റാൻഡിങ് കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് അവാർഡ് വിപിൻ പവിത്രന്
ബാക്കു (അസർബായിജാൻ)/ കൊല്ലം: ഈ വർഷത്തെ ഇന്റർനാഷണൽ കോളേജിയേറ്റ് പ്രോഗ്രാമിങ് കോണ്ടെസ്റ്റ് (ഐ സി പി സി) ഔട്ട് സ്റ്റാൻഡിങ് കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് അവാർഡിന് ഐ സി പി സി റീജിയണൽ കോണ്ടെസ്റ്റ് ഡയറക്ടറും അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിലെ അസിറ്റന്റ് പ്രൊഫസറുമായ വിപിൻ പവിത്രൻ അർഹനായി.
tRootC1469263">ഐ സി പി സി കോണ്ടെസ്റ്റിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള നാലായിരത്തിലധികം മത്സരാർത്ഥികളെ ആൽഗോ ക്വീൻ മത്സരത്തിൽ പങ്കെടുപ്പിക്കുന്നതിനായി നടത്തിയ മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം. അസർബായിജാനിലെ ബാക്കുവിൽ നടന്ന ഐ സി പി സി 2025 ന്റെ അന്താരാഷ്ട്ര ഫൈനൽ മത്സരങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ വിപിൻ പവിത്രൻ പുരസ്കാരം ഏറ്റുവാങ്ങി.
യുവതികൾക്ക് മത്സരാത്മക പ്രോഗ്രാമിങ്ങിൽ പ്രവേശിക്കാനും ആത്മവിശ്വാസത്തോടെ മുന്നേറാനും മാർഗ്ഗം തുറന്നുകൊടുത്ത ആദ്യത്തേതും മികച്ചതുമായ അന്താരാഷ്ട്ര പദ്ധതിയായി ആൽഗോ ക്വീൻ പദ്ധതിയും തിരഞ്ഞെടുത്തു.
വനിതകളെ പ്രോഗ്രാമിങ്ങിലേക്ക് ആകർഷിച്ച് അവരുടെ കഴിവുകൾ വികസിപ്പിക്കുകയും അതിലൂടെ അന്താരാഷ്ട്ര അവസരങ്ങൾ കണ്ടെത്താൻ സഹായിക്കുകയും ചെയ്യുന്ന പദ്ധതിയാണ് 2018-ൽ അമൃത വിശ്വവിദ്യാപീഠത്തിൽ ആരംഭിച്ച ആൽഗോ ക്വീൻ പദ്ധതി.
ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് യുവതികൾക്ക് ഇതിലൂടെ പ്രോഗ്രാമിങ് മേഖലയിലേക്ക് കടന്നുവരാൻ സാധിച്ചിട്ടുണ്ട്. പ്രോഗ്രാമിങ് മത്സരങ്ങളുടെ തുടക്കകാലം മുതൽ പ്രവർത്തിച്ചുവരുന്ന വിപിൻ പവിത്രൻ ഇന്ത്യയിലെ ഒന്നാം നമ്പർ ക്യാപ്ച്ചർ ദി ഫ്‌ളാഗ് (സി ടി എഫ്) ടീമായ ടീം ബയോസ്, ഇന്ത്യയിലെ ആദ്യത്തെ വനിതാ സൈബർ സെക്യൂരിറ്റി ടീമായ ടീം ശക്തി എന്നിവയുൾപ്പെടെയുള്ള കമ്മ്യൂണിറ്റികളുടെ സ്ഥാപകനും മെന്ററുമാണ്.
.jpg)


