വിപഞ്ചികയുടെ മരണത്തില്‍ നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം
വിപഞ്ചികയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിച്ചേക്കും
ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ മരണത്തില്‍ നിയമപോരാട്ടത്തിന് കുടുംബം. വിപഞ്ചികയുടെ അമ്മയും സഹോദരനും നേരി്ട്ട് ഷാര്‍ജ പൊലീസിനെ സമീപിക്കും. ഇതിനായി അമ്മ ഇന്ന് പുലര്‍ച്ചെ യുഎഇയിലെത്തി. സഹോദരന്‍ ഇന്ന് വൈകിട്ടോടെ ദുബായിലെത്തും.
അതേസമയം വിപഞ്ചികയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിച്ചേക്കും. കുഞ്ഞിന്റെ മൃതദേഹം ഷാര്‍ജയില്‍ തന്നെ സംസ്‌കരിക്കണമെന്ന് പിതാവ് നിധീഷ് ആവശ്യപ്പെട്ടതിനാല്‍, വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.
കൊല്ലം കേരളപുരം സ്വദേശിയായ വിപഞ്ചികയെയും ഒന്നര വയസ്സുള്ള മകളെയും ഷാര്‍ജയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ നാട്ടില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും ഡിജിപിക്കും വിപഞ്ചികയുടെ കുടുംബം പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയില്‍ കുണ്ടറ പോലീസ് കേസെടുത്തത്. വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്.
നിതീഷിന്റെ സഹോദരി നീതു രണ്ടാം പ്രതിയും അച്ഛന്‍ മൂന്നാം പ്രതിയുമാണ്.
.jpg)


