കുടുംബ തർക്കം കലാശിച്ചത് അക്രമത്തിലേക്ക്; ഭാര്യയുടെ കാമുകനും ഭാര്യയും കുഞ്ഞിനെ തട്ടികൊണ്ട് പോയതായി യുവാവിന്റെ പരാതി

crime

കോഴിക്കോട്  : ഭാര്യയുടെ കാമുകനും ഭാര്യയും കൂടി വീട്ടുകാരെ ആക്രമിച്ചു കുഞ്ഞിനെ തട്ടികൊണ്ട് പോയതായി യുവാവിന്റെ പരാതി. കൊടിയത്തൂർ ചെറുവാടി സ്വദേശി ബജീഷ് ആണ് പരാതി നൽകിയത്.

മരഞ്ചാട്ടിയിലെ തന്റെ സഹോദരി ബബിതയുടെ വീട്ടിൽ ആയിരുന്നു ബജീഷിന്റെ മകൻ 6 വയസുകാരൻ. സഹോദരിയുടെ വീട്ടിലെത്തി കത്തികൊണ്ട് കുത്തി പരിക്കേല്പിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് 6 വയസുകാരനെ ഇവർ കൊണ്ടുപോയതെന്നു പരാതിയിൽ പറയുന്നു.


ബജീഷിന്റെ ഭാര്യ ശരണ്യയുമായി കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട് .കോടതി മുഖാന്തരം കുട്ടിയെ തന്റെ കൂടെ വിട്ടതാണെന്നും ഭാര്യയും കാമുകനായ ഷൈനു പി കെ എന്നയാളും ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ സഹോദരിയുടെ വീട്ടിലെത്തി ആക്രമിച്ചു കുഞ്ഞിനേയും കൊണ്ട് കടന്നു കളഞ്ഞു എന്നാണ് പരാതി . തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു .

Tags