എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ അക്രമം

google news
Doctors

കൊച്ചി: എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ അക്രമം. പത്തനംതിട്ട സ്വദേശിയായ ഹൗസ് സർജൻ ഡോ. ഇർഫാനാണ് മർദനമേറ്റത്. പരിക്കുപറ്റി ആശുപത്രിയിലെത്തിയ വട്ടക്കുന്ന് സ്വദേശി ഡോയലാണ് ഡോക്ടറെയും മറ്റ് ജീവനക്കാരെയും മര്‍ദിച്ചത്.

ഡോക്ടറെ കൈവീശി അടിക്കുകയും വനിതാ ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു. തിങ്കളാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം. രോഗിയുടെ മുറിവ് ഡ്രസ് ചെയ്യുന്നതിനിടെയായിരുന്നു ഇയാളുടെ പരാക്രമം. താന്‍ മദ്യപിച്ചിട്ടുണ്ടെന്നും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും പറഞ്ഞായിരുന്നു അക്രമം നടത്തിയത്.

രണ്ടുമണിയോടെ കളമശേരി പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Tags