ഗണ്‍മാന്മാരുടെ അക്രമം ; കേസ് റിപ്പോര്‍ട്ട് എഡിജിപിയുടെ ഓഫീസില്‍ വച്ച് തിരുത്തിയെന്ന് എസ്‌ഐടി

ajit kumar adgp

പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മാത്രമാണ് ലഭ്യമെന്ന് തിരുത്തിയെന്നു എസ്‌ഐടി പറയുന്നു. 

ആലപ്പുഴയില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ കെഎസ്യു പ്രവര്‍ത്തകരെ ക്രൂരമായി അടിച്ച കേസില്‍ കൂടുതല്‍ നടപടി.കേസില്‍ അട്ടിമറി നടന്നായി എസ്‌ഐടി കോടതിയില്‍. എഡിജിപിയുടെയുടെ ഓഫീസില്‍ റിപ്പോര്‍ട്ട് തിരുത്തിയെന്ന് എസ്‌ഐടി കോടതിയില്‍ വ്യക്തമാക്കി. മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയത് വസ്തുതാപരമായ റിപ്പോര്‍ട്ട് മാത്രമാണെന്നും പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മാത്രമാണ് ലഭ്യമെന്ന് തിരുത്തിയെന്നും എസ്‌ഐടി പറയുന്നു. 

പൊലീസ് ഫോട്ടോഗ്രാഫര്‍ സംഭവ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് റെഫര്‍ റിപ്പോര്‍ട്ടില്‍ എഴുതി ചേര്‍ത്തു. എന്നാല്‍ ഇതില്‍ മര്‍ദിക്കുന്ന ഭാഗം ഇല്ല. മറ്റു ദൃശ്യങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ റെഫര്‍ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കി. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ലഭ്യമല്ലെന്ന് അന്ന് കോടതിയില്‍ ചൂണ്ടികാണിച്ചത് പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മാത്രം അടിസ്ഥാനപ്പെടുത്തിയാണെന്നും എന്നാല്‍, പൊലീസ് ഫോട്ടോഗ്രാഫറുടെ മൊഴി പ്രകാരം മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടില്ല. 

Tags