ഡോക്ടര്‍മാര്‍ക്ക് എതിരായ അതിക്രമം; ചിലര്‍ തല്ലുകൊള്ളേണ്ടവരാണെന്ന് കെ ബി ഗണേഷ് കുമാര്‍

ചില ഡോക്ടര്‍മാര്‍ തല്ലുകൊള്ളേണ്ടവരാണെന്ന് വിവാദ പരാമര്‍ശവുമായി കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ. മണ്ഡലത്തിലെ ഒരു രോഗിയുടെ അനുഭവം വിവരിച്ചാണ് എംഎല്‍എയുടെ സഭയിലെ പരാമര്‍ശം. വയര്‍ വെട്ടിപ്പൊളിച്ചപോലെ ശസ്ത്രക്രിയ ചെയ്തതെന്നും ഗണേഷ് ആരോപിക്കുന്നു. ആര് എതിര്‍ത്താലും പേടിയില്ല എന്നും എംഎല്‍എ പറഞ്ഞു. ആര്‍.സി ശ്രീകുമാര്‍ എന്ന ഡോക്റ്റര്‍ സൂപ്രണ്ട് പറഞ്ഞിട്ടും ശസ്ത്രക്രിയ ചെയ്യാന്‍ തയാറായില്ലെന്ന് ഗുരുതര ആരോപണമാണ് എംഎല്‍എ ഉന്നയിച്ചിട്ടുള്ളത്.
മണ്ഡലത്തിലെ ഒരു സ്ത്രീ ശസ്ത്രക്രിയയ്ക്ക് ശേഷം പഴുപ്പ് പുറത്തേക്ക് ഒഴുകുന്ന അവസ്ഥയിലാണ് ഉള്ളത്. ഇത്തരം ആളുകള്‍ക്ക് തല്ല് കിട്ടുന്നതില്‍ കുറ്റം പറയാന്‍ കഴിയില്ലെന്നും തല്ല് അവര് ചോദിച്ചു വാങ്ങുന്നതാണെന്നും എംഎല്‍എ പറഞ്ഞു. നേരത്തെ ഒരു രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവവും ഗണേഷ് കുമാര്‍ സഭയെ ഓര്‍മ്മിപ്പിച്ചു. ക്രിമിനല്‍ കുറ്റം ചെയ്തവരെ കണ്ടെത്തണമെന്നും ജനത്തെ തല്ലുന്നത് നിര്‍ത്താന്‍ ഇടപെടണമെന്നും എംഎല്‍എ ചോദിച്ചു.
അവയവ ദാന ശസ്ത്രക്രിയ യ്ക്ക് എത്തിയ രോഗിയെ വീട്ടില്‍ വിളിച്ചു 25,000 രൂപ കൈക്കൂലി വാങ്ങിയ ഡോക്ടറെ തനിക്ക് അറിയാമെന്നും സംഘടനാ ബലം ഡോക്ടര്‍മാര്‍ കയ്യില്‍ വെച്ചാല്‍ മതിയെന്നും എംഎല്‍എ പറഞ്ഞു. അവയവദാന ശസ്ത്രക്രിയ സംബന്ധിച്ച് സിസ്റ്റത്തിന്റെ ഊരാക്കുടുക്കില്‍ പെട്ട് ജനം നട്ടം തിരിയുകയാണ്. ആശുപത്രികളിലെ സുരക്ഷാ ജീവനക്കാരെ മര്യദ പഠിപ്പിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.