ബൈക്ക് യാത്രികരായ യുവ ദമ്പതികള്‍ക്ക് നേരെ അതിക്രമം ; പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപണം

google news
police jeep

കോഴിക്കോട് നഗരത്തില്‍ ബൈക്ക് യാത്രികരായ യുവ ദമ്പതികള്‍ക്ക് നേരെ അതിക്രമം. രണ്ടു ബൈക്കുകളിലായി പിന്തുടര്‍ന്ന് എത്തിവര്‍ ഭാര്യയെ ശല്യം ചെയ്തു. ചോദ്യം ചെയ്ത ഭര്‍ത്താവിനെ മര്‍ദ്ദിച്ചു. സംഭവത്തില്‍ പൊലീസ് നടപടി എടുത്തില്ലെന്നും ആരോപണം.

 രാത്രി തന്നെ രേഖാമൂലം പോലീസില്‍ പരാതി നല്‍കി.  ഇതുവരെ പോലീസ്  തിരക്കുക പോലും ചെയ്തില്ലെന്ന് കുടുംബം പറയുന്നു.  നടക്കാവ് പോലീസിലും സിറ്റി ട്രാഫിക്കിലും പരാതി നല്‍കിയിരുന്നു. ഇരിങ്ങാടന്‍പള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കും ആണ് ദുരനുഭവം ഉണ്ടായത്.

Tags