വിനോദിനിക്ക് മുടങ്ങിയ മൂന്ന് മാസത്തെ ചികിത്സാസഹായം അക്കൗണ്ടിലെത്തി

vinodhini

മൂന്നുമാസത്തെ ധനസഹായമായ 12000 രൂപയാണ് ഇന്നലെ അക്കൗണ്ടില്‍ എത്തി

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്ക് മുടങ്ങിക്കിടന്ന ചികിത്സാസഹായം കിട്ടി.മൂന്നുമാസത്തെ ധനസഹായമായ 12000 രൂപയാണ് ഇന്നലെ അക്കൗണ്ടില്‍ എത്തി.പല്ലശ്ശന വി ഐ എം ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് വിനോദിനി.

കൈ മുറിച്ച് മാറ്റേണ്ടി വന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ വിഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് വിഷയത്തിൽ ഇടപെടുകയും കുട്ടിയുടെ വലതുകൈ ചലിപ്പിക്കുന്നതിനായി കൃത്രിമ കൈ വെച്ചുപിടിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കുകയുമായിരുന്നു. കൃത്രിമ കൈക്ക് ആവശ്യമായ മുഴുവൻ തുകയും വിഡി സതീശൻ തന്നെയാണ് നൽകിയത്. ഇതിനായി പാലക്കാട് പല്ലശ്ശന സ്വദേശിനിയായ വിനോദിനിയെ കൊച്ചിയിൽ വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചു.

കൊച്ചിയിലെ വിദഗ്ധ പരിശോധനകൾക്ക് ശേഷം വിദേശത്തുനിന്നും ഓർഡർ ചെയ്ത് എത്തിച്ച കൃത്രിമ കൈ കഴിഞ്ഞ ഫെബ്രുവരിയിലാണ് എറണാകുളത്തെ ‘ഹോപ്പ്’ എന്ന സ്ഥാപനത്തിൽ വെച്ച് വിനോദിനിക്ക് വെച്ചുപിടിപ്പിച്ചത്. അന്ന് കൈ വെച്ചുപിടിപ്പിച്ചതിന് പിന്നാലെ വിഡി സതീശൻ നേരിട്ടെത്തി വിനോദിനിക്ക് ചോക്ലേറ്റും പാവക്കുട്ടിയും

Tags