കള്ളിൽനിന്ന് വിനാഗിരി; കുടുംബശ്രീക്ക് ലൈസൻസ് നൽകും

kudumbasree

തിരുവനന്തപുരം: കള്ളിൽനിന്ന് വിനാഗിരിയും മൂല്യവർധിത ഉത്‌പന്നങ്ങളും ഉണ്ടാക്കാൻ കുടുംബശ്രീ പോലെയുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകും. ഇതിനായി അബ്കാരിനിയമം ഭേദഗതി ചെയ്യാനുള്ള ബിൽ തിങ്കളാഴ്ച നിയമസഭ പരിഗണിച്ചശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.

കള്ളിൽനിന്ന് വിനാഗിരിപോലെയുളള ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതുസംബന്ധിച്ച് 2023-24-ലെ മദ്യനയത്തിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് കള്ളുവിതരണത്തിനും കൊണ്ടുപോകുന്നതിനും വിൽപ്പനയ്ക്കും ലൈസൻസ് ആവശ്യമാണ്. വിൽപ്പനയ്ക്കുശേഷം അധികംവരുന്ന കള്ള് മൂല്യവർധിത ഉത്‌പന്നങ്ങളാക്കിയാൽ കള്ള് പാഴാക്കിക്കളയേണ്ടിവരില്ലെന്നാണ് വിലയിരുത്തൽ.

tRootC1469263">

കുടുബശ്രീയോ മറ്റ് ഏതെങ്കിലും സംഘടകളോ സ്ഥാപനങ്ങളോ ഇത്തരം സംരംഭങ്ങളുമായി മുന്നോട്ടുവന്നാൽ കള്ള് വാങ്ങാനും സൂക്ഷിക്കാനും മറ്റും ലൈസൻസ് എടുക്കേണ്ടിവരും. ഓരോ പ്രദേശത്തും നൽകുന്ന ലൈസൻസിനും നിയന്ത്രണമുണ്ടാകും. ലൈസൻസ്‌ഫീസ് അടക്കമുള്ള നിബന്ധനകൾ ചട്ടങ്ങളിലാവും വ്യവസ്ഥ ചെയ്യുക.
 

Tags