'യുവതീ യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ' ; ജോൺ ബ്രിട്ടാസ് എം.പിക്കെതിരെ രൂക്ഷവിമർശനവുമായി നടൻ വിനായകൻ

"Stop hijacking the protest by young men and women; do some actual work and support your family"—Actor Vinayakan launches a scathing attack on MP John Brittas

പോസ്റ്റിനെ കുറിച്ച് സഖാക്കൾക്ക് എന്തുപറയാനുണ്ടെന്ന ചോദ്യവുമായി കോൺഗ്രസ് സൈബർ പോരാളികൾ വിനായകന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി നിറയുന്നുണ്ട്. പോസ്റ്റിൽ അരിശം പൂണ്ട് സിപിഎം സൈബർ പോരാളികൾ വിനായകനെതിരെ അസഭ്യ വർഷം നടത്തുന്നതും കമന്റിൽ കാണാം.

 കൊച്ചി : നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സമരം ചെയ്ത് വിജയിച്ച വിദ്യാർത്ഥികളുടെ ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സിപിഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസിന് എതിരെ നടൻ വിനായകൻ. ആർ.എസ്.എസിന്റെ ഹിറ്റ് ലിസ്റ്റിലെ മൂന്നാമാത്തെയാളാണ് താൻ എന്ന ബ്രിട്ടാസിന്റെ പരാമർശത്തിന് എതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങളും പരിഹാസവും ഉയരുന്നതിനിടയിലാണ് സിപിഎം സഹയാത്രികനായി അറിയിപ്പെടുന്ന നടൻ വിനായകൻ പാർട്ടി രാജ്യസഭാംഗം ജോൺ ബ്രിട്ടാസിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. യുവതീ യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ എന്നാണ് ജോൺ ബ്രിട്ടാസിന്റെ ചിത്രം പങ്കുവച്ച് കൊണ്ട് നടൻ വിനായകൻ പറഞ്ഞത്.

പോസ്റ്റിനെ കുറിച്ച് സഖാക്കൾക്ക് എന്തുപറയാനുണ്ടെന്ന ചോദ്യവുമായി കോൺഗ്രസ് സൈബർ പോരാളികൾ വിനായകന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി നിറയുന്നുണ്ട്. പോസ്റ്റിൽ അരിശം പൂണ്ട് സിപിഎം സൈബർ പോരാളികൾ വിനായകനെതിരെ അസഭ്യ വർഷം നടത്തുന്നതും കമന്റിൽ കാണാം.

കഴിഞ്ഞ ദിവസം നടത്തിയ ഫേസ് ബുക്ക് പോസ്റ്റിലാണ് താൻ ആർ.എസ്.എസ് ഹിറ്റ്‌ലിസ്റ്റിലെ മൂന്നാമനാണെന്ന് ജോൺ ബ്രിട്ടാസ് എം.പി അവകാശപ്പെട്ടത്. ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ്. 

മുഖപത്രമായ 'ഓർഗനൈസർ' തയ്യാറാക്കിയ 'അപകടകാരികളായ കുഴപ്പക്കാരുടെ' പട്ടികയിൽ താൻ മൂന്നാം സ്ഥാനത്തുണ്ടെന്നായിരുന്നു ബ്രിട്ടാസിന്റെ എഫ്.ബി പോസ്റ്റ്. ആർ.എസ്.എസിന്റെ ഈ നടപടിയെ ഒരു 'ബഹുമതിയും അംഗീകാരവുമായി' മാത്രമാണ് താൻ കാണുന്നതെന്നും, ഇത്തരം ഭീഷണികൾ കണ്ട് സമരരംഗത്ത് നിന്ന് പിന്മാറുമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വിദ്യാർത്ഥി സമരങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന 'അപകടകാരികളും കുഴപ്പക്കാരുമായ' വ്യക്തികൾ എന്ന നിലയിലാണ് ഈ പട്ടിക പുറത്തുവിട്ടത്. ജോൺ ബ്രിട്ടാസിന്റെ പ്രസ്താവന പുറത്തുവന്നതോടെ വിഷയം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. 

കേന്ദ്ര സർക്കാരിനും സംഘപരിവാർ നയങ്ങൾക്കുമെതിരെ പാർലമെന്റിനകത്തും പുറത്തും ശക്തമായ നിലപാടെടുക്കുന്ന നേതാക്കളിലൊരാളാണ് ജോൺ ബ്രിട്ടാസ്. രാജ്യത്തെ വിദ്യാർത്ഥി-യുവജന പ്രക്ഷോഭങ്ങളെ അടിച്ചമർത്താനും വിയോജിപ്പുകളെ രാജ്യ ദ്രോഹമായി ചിത്രീകരിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ഹിറ്റ് ലിസ്റ്റുകളെന്ന വിമർശനം പ്രതിപക്ഷ കക്ഷികളും ഉയർത്തുന്നുണ്ട്.

Tags