ഗ്രാമങ്ങളിലൂടെ ജനഹൃദയത്തിലേക്ക്: തളിപ്പറമ്പിൽ എൽഡിഎഫ് സ്ഥാനാർഥി പി.കെ ശ്യാമള ടീച്ചറുടെ തെരഞ്ഞെടുപ്പ് പര്യടനം ബുധനാഴ്ച ആരംഭിക്കും

Through villages to the hearts of the people: LDF candidate P.K. Shyamala Teacher's election tour in Thaliparambil will begin on Wednesday

തളിപ്പറമ്പ് :  എൽഡിഎഫ്‌ തളിപ്പറമ്പ് മണ്ഡലം സ്ഥാനാർഥി പികെ ശ്യാമള ടീച്ചറുടെ  തെരഞ്ഞെടുപ്പ്‌ പര്യടനം ബുധനാഴ്‌ച ആരംഭിക്കും. ആറുദിവസമായി ജില്ലയിൽ വൈകിട്ട്‌ മൂന്നുമുതൽ എട്ടുവരെയായി  80ലേറെ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. 25ന്‌ വൈകിട്ട്‌ മൂന്നിന്‌ വാണിയങ്കരയിൽനിന്ന്‌ പര്യടനം ആരംഭിക്കും. കൂളിച്ചാൽ(3.30) മൊറാഴ ഗ്രാമീണ വായനശാല(3.50),  ഞാത്തിൽ(4.10), പുന്നക്കുളങ്ങര കിഴക്ക്(4.30), അയ്യങ്കോൽ(4.50), തളിയിൽ സത്യൻ ആർട്‌സ് ക്ലബ്ബ് (5.10),  കൊവ്വൽ(5.30), കുറ്റിയിൽ വായനശാല (6), കണിച്ചേരി കിസാൻ വായനശാല (6.30), ഓരിച്ചാൽ (6.45 ),  നണിച്ചേരി രക്തസാക്ഷി വായനശാല(7), മുയ്യം സെൻട്രൽ (7.20 ), വരഡൂൽ (7.40 ), വടക്കാഞ്ചേരി (8–സമാപനം).  
വ്യാഴാഴ്‌ച വൈകിട്ട്‌ മൂന്നിന്‌ ചൂളിയാട് ചെപ്പന കൊഴുമ്മൽനിന്ന്‌പര്യടനം ആരംഭിക്കും. പതിനാറാം പറമ്പ് (3.30 ), ഭഗത്‌സിങ്‌ വായനശാല (3.50 ), ബങ്കലേരി ഉന്നതി (4.10), അടിച്ചേരി (4.30), പാവന്നൂർമൊട്ട (4.50 ), കോയ്യോട്ട് മൂല (5.10),  നിടുകുളം(5.30), കുറ്റ്യാട്ടൂർബസാർ (5.50), കൂവോട്ട്മൂല (6.10), പൊറോളം (6.30), ചട്ടുകപ്പാറ എച്ച്എസ്എസ്ജങ്‌ഷൻ (6.50), കാഞ്ഞിരോട്ട് മൂല (7.10), കട്ടോളി(7.30), കാവുംചാൽ (7.50), ചെമ്മാടം (8.15 സമാപനം).

വെള്ളിയാഴ്‌ച വൈകിട്ട്‌ മൂന്നിന്‌ എളന്പേരത്ത്‌നിന്ന്‌ പര്യടനം ആരംഭിക്കും. കാക്കടവ് (3.30), മംഗര വായാട്‌പറമ്പ് കവല  (4.20), മണിക്കൽ (5), എരുവാട്ടി (5.20 ), തലവിൽ (5.40), എടക്കോം (6), പൂണംങ്കോട് (6.20),  പാച്ചേനി (6.40), പുളിയൂൽ (7), ഏമ്പേറ്റ് (7.20 ),  കോരൻപീടിക (7.40), മുക്കുന്ന് (8 സമാപനം) .ശനിയാഴ്‌ച വൈകിട്ട്‌ മൂന്നിന്‌ പറശ്ശിനി റോഡിൽനിന്ന്‌ പര്യടനം ആരംഭിക്കും. മുല്ലക്കൊടി (3.30),  കോർലായി (4.10),  കൃഷ്‌ണപ്പിള്ള വായനശാല കണ്ടക്കൈ (4.30), കൊളാപ്പറമ്പ് സ്‌കൂളിന്‌ സമീപം (4.45),  ഇരുവാപ്പുഴ നന്പ്രം(5 ),  മയ്യിൽ(5.20), വള്ളിയോട്ട്‌ (5.30), നിരന്തോട്‌ (5.45), പാലത്തുങ്കര (6), പെരുമാച്ചേരി യുപി സ്‌കൂൾ (6.20 ),  കൊളച്ചേരി കയ്യൂർ സ്‌മാരക വായനശാല(6.45),  കരിങ്കുഴി (7), കൊളച്ചേരിപറന്പ്‌ ( 7.20), പ്രഭാത്‌ വായനശാല (7.40), വൈദ്യർകണ്ടി ( 8),  ചേലേരിമുക്ക്‌ സമാപനം(8.45). 

29ന്‌ വൈകിട്ട്‌ മൂന്നിന്‌ കീഴാറ്റൂരിൽനിന്ന്‌ പര്യടനം ആരംഭിക്കും. പുളിമ്പറമ്പ്(3.30), ചാലത്തൂർ (3.50 ), തലോറ(4.10), മാവിച്ചേരി (4.30), കാഞ്ഞിരങ്ങാട് (4.50 ),  കാലിക്കടവ് പാലം( 5.10),  മഴൂർ കലാവേദി ( 5.30 ), പൂമംഗലം (5.45), ചവനപ്പുഴ കൃഷ്‌ണപ്പിള്ള വായനശാല (6 ), കരിന്പം ( 6.15),  ബാവുപ്പറന്പ്‌(6.30 ), തൃച്ചംബരം (7 ), പ്ലാത്തോട്ടം ( 7.30),   കൂവോട് (8 സമാപനം). 

30ന്‌ വൈകിട്ട്‌മൂന്നിന്‌ പനക്കാട്‌ നിന്നാരംഭിക്കുന്ന പര്യടനം ചെപ്പന്നൂൽ(3.30 ),  കോൾത്തുരുത്തി(4.20 ),  കോൾമൊട്ട(5 ),  തലുവിൽ കുന്നുംപുറം( 5.20), തളിയിൽഎൽ പി സ്‌കൂൾ (5.45 ), മുതിരക്കാൽ (6 ), നെല്ലിയോട്ട്‌ ( 6.30), കുറ്റിപ്പുറം (7 ), അഞ്ചാംപീടിക ദേവർകുന്ന് (7.20), മോറാഴ സെൻട്രൽ സൗത്ത്(7.45 ) എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം 8.15ന്‌ വെള്ളിക്കീലിൽ സമാപിക്കും.