വില്ലേജ് ഓഫീസർ പ്രമോഷൻ : നിർബന്ധിത വില്ലേജ് സർവീസിൽ വലിയ ഇളവുകളോടെ സർക്കാർ ഉത്തരവ് പുറത്തിറങ്ങി

Village Officer Promotion : Government order issued with major relaxations in compulsory village service

പുതിയ ഭേദഗതി അനുസരിച്ച് വില്ലേജ് ഓഫീസർ പ്രമോഷന് വേണ്ട നിർബന്ധിത വില്ലേജ് സർവീസ് കാലാവധി 3 വർഷത്തിൽ നിന്നും 2 വർഷമായി കുറച്ചിട്ടുണ്ട്. മുൻപ് വില്ലേജ് അസിസ്റ്റന്റ്, സ്പെഷ്യൽ വില്ലേജ് ഓഫീസർ തസ്തികകളിലായി ആകെ മൂന്ന് വർഷത്തെ സേവനമായിരുന്നു നിർബന്ധമാക്കിയിരുന്നതെങ്കിൽ ഇനി മുതൽ ജീവനക്കാർക്ക് രണ്ട് വർഷത്തെ വില്ലേജ് സർവീസ് കാലാവധി പൂർത്തിയാക്കിയാൽ മതിയാകും.

 തിരുവനന്തപുരം : വില്ലേജ് ഓഫീസർ തസ്തികയിലേക്കുള്ള പ്രമോഷനുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് ജീവനക്കാർക്ക് വലിയ ആശ്വാസം പകരുന്ന നിർണായക ഇളവുകളോടെ സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കി.  2022-ൽ നിലവിൽ വന്ന നിർബന്ധിത വില്ലേജ് സർവീസ് വ്യവസ്ഥകളിലാണ് 2026 ജൂൺ 25-ലെ ഉത്തരവ് പ്രകാരം സർക്കാർ പ്രധാന ഭേദഗതികൾ വരുത്തിയിരിക്കുന്നത്.

പുതിയ ഭേദഗതി അനുസരിച്ച് വില്ലേജ് ഓഫീസർ പ്രമോഷന് വേണ്ട നിർബന്ധിത വില്ലേജ് സർവീസ് കാലാവധി 3 വർഷത്തിൽ നിന്നും 2 വർഷമായി കുറച്ചിട്ടുണ്ട്. മുൻപ് വില്ലേജ് അസിസ്റ്റന്റ്, സ്പെഷ്യൽ വില്ലേജ് ഓഫീസർ തസ്തികകളിലായി ആകെ മൂന്ന് വർഷത്തെ സേവനമായിരുന്നു നിർബന്ധമാക്കിയിരുന്നതെങ്കിൽ ഇനി മുതൽ ജീവനക്കാർക്ക് രണ്ട് വർഷത്തെ വില്ലേജ് സർവീസ് കാലാവധി പൂർത്തിയാക്കിയാൽ മതിയാകും. ഇതിനൊപ്പം തന്നെ, നിർബന്ധിത വില്ലേജ് സർവീസ് പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി 2026 ഏപ്രിൽ 1-ൽ നിന്നും 2027 ഏപ്രിൽ 1 വരെ ദീർഘിപ്പിച്ചു നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

വിവിധ ഭരണപരമായ കാരണങ്ങളാൽ സമയബന്ധിതമായി വില്ലേജ് സർവീസ് പൂർത്തിയാക്കാൻ കഴിയാതെ പോയ നിരവധി ജീവനക്കാരുടെ പ്രമോഷൻ വൈകുന്നതും നിഷേധിക്കപ്പെടുന്നതും ഒഴിവാക്കാനാണ് സർക്കാർ ഈ മാതൃകാപരമായ ഇളവ് അനുവദിച്ചിരിക്കുന്നത്. അർഹരായ ഉദ്യോഗസ്ഥർക്ക് അർഹമായ സമയത്ത് തന്നെ സ്ഥാനക്കയറ്റം ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2022-ലെ പ്രസ്തുത ഉത്തരവിലെ ഈ രണ്ട് പ്രധാന വ്യവസ്ഥകളിൽ മാത്രമാണ് ഇപ്പോൾ മാറ്റം വരുത്തിയിട്ടുള്ളതെന്നും, മറ്റ് നിലവിലുള്ള നിബന്ധനകളും വ്യവസ്ഥകളും മാറ്റമില്ലാതെ തുടരുമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

Tags