വിജ്ഞാനോത്സവം 2026 ഉത്‌ഘാടനം ചെയ്‌ത് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ

Vijnanolsavam 2026 inaugurated by the Chairperson of the Vypin Block Panchayat Education Standing Committee.

 വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ രാധിക സതീഷ് വിജ്ഞാനോത്സവം ഉത്‌ഘാടനം ചെയ്‌തു. വൈകീട്ട്  എം കെ ദേവരാജൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഡോ. കെ.കെ. ജോഷി പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.എസ്. പ്രസാദ് സ്വാഗതവും സെക്രട്ടറി ടി.എൻ. സന്തോഷ് നന്ദിയും രേഖപ്പെടുത്തി. 

Vijnanolsavam 2026 inaugurated by the Chairperson of the Vypin Block Panchayat Education Standing Committee.

വിജ്ഞാനോൽസവത്തിന്റെ അക്കാദമിക്ക് പ്രവർത്തനങ്ങൾക്ക് എൻ.എം. മോഹനൻ മാസ്റ്റർ നേതൃത്വം നൽകി. അധ്യാപകരായ ഷിമ ടീച്ചർ , സൂര്യ ടീച്ചർ, രഞ്ചിത്ത് മാസ്റ്റർ എന്നിവർക്കൊപ്പം പരിഷത്ത് പ്രവർത്തകരായ സവിത, സിദ്ധാർത്ഥൻ, ആനന്ദൻ, സുധീഷ് എന്നിവർ വിവിധ ഗവേഷണക്ളാസുകൾ നയിച്ചു  

അറിവിന്റെ ആകാശത്ത് ചിറക് വിരിച്ചു പറക്കാം,  കണ്ടും കേട്ടും ചോദ്യംചെയ്തും  കാരണമെന്തെന്നറിയാം.  എന്ന ആശയത്തെ മുൻനിർത്തി; കാലാവസ്ഥ, പ്രകാശം, പരിസ്ഥിതി സംരക്ഷണം സാമൂഹ്യാരോഗ്യം മുതലായ  വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രവർത്തന പരിപാടികളാണ് വിജ്ഞാനോത്സവത്തിൽ ഉൾക്കൊളളിച്ചിരുന്നത്.

Vijnanolsavam 2026 inaugurated by the Chairperson of the Vypin Block Panchayat Education Standing Committee.

വിജ്ഞാനോത്സവത്തിലെ ശാസ്ത്ര പ്രവർത്തനങ്ങൾ,  ശാസ്ത്ര പരീക്ഷണങ്ങൾ,  കഥകൾ,  കവിതകൾ, കളികൾ നാടകീയമുഹൂർത്തങ്ങൾ  എന്നിവ കുട്ടികൾക്ക് അറിവിന്റെ പുതിയ മേഖലകൾ തേടുവാനുള്ള അവസരങ്ങളൊരുക്കി.  സി.പി. സുഗുണൻ, സി.കെ. ബാബു, പി. മുരളീധരൻ, എം.എ. ഹരി, എൻ.കെ. സുരേഷ്, ഒ.വി. ഷണ്മുഖൻ എന്നിവർ സംഘാടനത്തിന് നേതൃത്വം നൽകി. പരിഷത്ത് മേഖലാ പ്രസിഡന്റ് അഡ്വ. വിപിൻദാസ്, സെക്രട്ടറി അനിയൻ, ജില്ലാ കമ്മറ്റിയംഗം ജിഘോഷ്, രക്ഷിതാക്കൾ ഉൾപ്പെടെയുള്ളളവരുടെ സാന്നിധ്യവും വിജ്ഞാനോത്സവം വിജയകരമാക്കിമാറ്റി.

Tags