'റിനി പ്രാഞ്ചി അമ്മായി' ശത്രുക്കളെ നിഗ്രഹിക്കലല്ല ഈ പ്രസ്ഥാനത്തെ സംഹരിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് വിജിൽ മോഹൻ ; ഫേസ്ബുക്ക് പോര് കനക്കുന്നു

If the party does not correct its mistakes and move forward, it will not survive; CPM Alappuzha District Committee strongly criticizes Pinarayi Vijayan and M.V. Govindan

പറവൂരിൽ എൽഡിഎഫ് സ്ഥാനാർഥിയോടൊപ്പം പ്രവർത്തിക്കുകയും സിപിഎം നേതാക്കളോടൊപ്പം വേദി പങ്കിടുകയും ചെയ്തതായി ആരോപിച്ച വിജിൽ മോഹൻ, ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഒരാൾക്ക് കോൺഗ്രസ് എന്ന് പറയാനാകില്ലെന്നും വിജിൽ മോഹൻ പറഞ്ഞു.

 കണ്ണൂർ : നടി റിനി ആൻ ജോർജും യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനും തമ്മിലുള്ള ഫേസ്ബുക്ക് പോര് കനക്കുന്നു.  റിനി കോൺഗ്രസ് പ്രവർത്തകരെ വെല്ലുവിളിക്കുകയാണെന്നും, താനൊരു “അവതാരം” എന്ന രീതിയിൽ സ്വയം അവതരിപ്പിക്കുന്നുവെന്നുമാണ് വിജിൽ ആരോപിക്കുന്നത്. കോൺഗ്രസ് നേതാക്കളെ പ്രശംസിക്കുന്നതോടൊപ്പം ഇടത് നേതാക്കളുമായും വേദി പങ്കിടുന്നുവെന്നതിലൂടെ അവരുടെ നിലപാടുകളിൽ വൈരുദ്ധ്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

I am the avatar assigned to destroy evil forces; Actress Rini Ann George responds to those who shouted and abused her

പറവൂരിൽ എൽഡിഎഫ് സ്ഥാനാർഥിയോടൊപ്പം പ്രവർത്തിക്കുകയും സിപിഎം നേതാക്കളോടൊപ്പം വേദി പങ്കിടുകയും ചെയ്തതായി ആരോപിച്ച വിജിൽ മോഹൻ, ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഒരാൾക്ക് കോൺഗ്രസ് എന്ന് പറയാനാകില്ലെന്നും വിജിൽ മോഹൻ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം 

ഇന്നലെ തൊട്ട് റിനിആൻജോർജ്ജും കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും രണ്ട് വശത്തായി നിന്ന് വെല്ലുവിളിക്കുകയാണ്..
റിനി ഇന്ന്പറയുകയാണ് റിനി ദുഷ്ടശക്തികളെ നശിപ്പിക്കാൻ വന്ന അവതാരം ആണെന്ന്.
‘അവതാരമല്ല’ അക്ഷരം അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റി വിളിക്കേണ്ടിവരും.

പിന്നെ ശത്രുക്കളെ നിഗ്രഹിക്കലല്ല ഈ പ്രസ്ഥാനത്തെ സംഹരിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 
കേരള മുഖ്യമന്ത്രി വി.ഡി സതീശനെ പ്രകീർത്തിച്ച നിങ്ങൾ പിണറായി വിജയന് വേണ്ടിയും അത് ചെയ്യുമെന്ന് ഞങ്ങൾക്ക് അറിയാം. അതുകൊണ്ടാണല്ലോ പറവൂരിലെ ഇടത് സ്ഥാനാർഥി ടൈസൺ മാസ്റ്റർക്കൊപ്പം നിന്നതും, ശൈലജ ടീച്ചർക്കൊപ്പം വേദി പങ്കിട്ടതും.
റിനി ഇടയ്ക്കൊക്കെ പറയുന്നു താൻ കോൺഗ്രസ് ആണെന്ന്.. എന്നാൽ വി.ഡി സതീശനെതിരെ മത്സരിച്ച എൽഡിഎഫ്.സ്ഥാനാർഥി ടൈസൺ മാസ്റ്ററുടെ ഇലക്ഷൻ പ്രചരണം കൊഴുപ്പിക്കാൻ പോയ നിങ്ങൾ എങ്ങനെയാണ് കോൺഗ്രസ് ആകുന്നത് ?

നിങ്ങളല്ലേ കോൺഗ്രസ് പാർട്ടിക്ക് എതിരെ മത്സരിച്ച സിപിഎം നേതാവ്  കെ.ജെ ഷൈൻ ടീച്ചർക്കൊപ്പം പറവൂരിൽ വേദി പങ്കിട്ടത് ?
എല്ലാ നാട്ടിലും കാണും ചില പ്രാഞ്ചിയേട്ടൻമാർ.  സമൂഹത്തിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് കാണിക്കാൻ ചില അൽപ്പത്തരങ്ങൾ ചെയ്യുന്നവർ. നിങ്ങൾ അങ്ങനെയൊരു പ്രാഞ്ചി അമ്മായിയാണ്. അതിനുമപ്പുറം ഒന്നുമല്ല.

ഒരു സിനിമയുടെ ഏതോ ഒരു കോണിൽ എങ്ങനെയോ വന്നു പെട്ടപ്പോൾ മുതൽ ഞാൻ ശോഭനയുടെ പിൻഗാമി ആണ് എന്നൊക്കെ സ്വയം അങ്ങ് തോന്നിപ്പോകുന്നത് മലയാളികൾ അംഗീകരിക്കും എന്ന് തോന്നുന്നില്ല. ആ മിഥ്യധാരണയും വച്ചു ഞാൻ ആണ്‌ അവതാരമെന്നും ഞാൻ മഹിഷാസുര മർദ്ദിനിയുടെ പിൻഗാമി ആണ് എന്നുമോക്കെ സ്വയം പുകഴ്ത്തി അഹങ്കരിച്ചാൽ അതൊന്നും നാട്ടിൽ വിലപ്പോവില്ല. 
സാക്ഷാൽ പിണറായി വീണതിന്റെ ചൂട് ചോർന്നിട്ടില്ല . പിന്നെയാണ് റിനിയെ പോലൊരു പ്രാഞ്ചി അമ്മായി.

Tags