സ്വപ്നയുടെ സഹപ്രവർത്തകരെയും വിജിലൻസ് ചോദ്യം ചെയ്തേക്കും


കൊച്ചി: കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത കൊച്ചി കോർപ്പറേഷൻ വൈറ്റില സോൺ ബിൽഡിങ് ഇൻസ്പെക്ടർ എ. സ്വപ്നയുടെ സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് വിജിലൻസ് നീങ്ങുന്നു. കൂടുതൽ അറസ്റ്റിനും സാധ്യതയുണ്ട്.
സ്വപ്നയുടെ ബാങ്ക് ഇടപാടുകൾ പരിശോധിച്ചുവരുകയാണ്. സ്വപ്നയുടെ സഹപ്രവർത്തകർ ഉൾപ്പെടെ ഇവരുമായി അടുപ്പം പുലർത്തിയിരുന്നവരെ വരും ദിവസങ്ങളിൽ ചോദ്യംചെയ്തേക്കും. സ്വപ്ന അനുവദിച്ച കെട്ടിടനിർമാണ പെർമിറ്റുകളും വിജിലൻസ് പ്രത്യേകം പരിശോധിക്കുന്നുണ്ട്. രണ്ട് ദിവസമായി വിജിലൻസ് ചോദ്യംചെയ്യുന്ന സ്വപ്നയെ കസ്റ്റഡി കാലാവധി തീരുന്ന വ്യാഴാഴ്ച വിജിലൻസ് സംഘം കോടതിയിൽ ഹാജരാക്കും.കെട്ടിടനിർമാണ പെർമിറ്റിന് കൈക്കൂലി വാങ്ങുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് മണ്ണുത്തി പൊള്ളന്നൂർ സ്വദേശിനിയായ സ്വപ്ന വിജിലൻസിന്റെ പിടിയിലായത്.
tRootC1469263">