മാസപ്പടിക്കേസ് : കേസെടുത്ത് വിജിലന്‍സ്, രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു
Updated: Oct 12, 2026, 09:53 IST
രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു കേസിൽ മാത്രമാണ് പിണറായി വിജയൻ പ്രതിയാകുക
തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് .സ്പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ ഒന്നാണ് കേസെടുത്ത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് ഒന്നാം പ്രതി.
രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു കേസിൽ മാത്രമാണ് പിണറായി വിജയൻ പ്രതിയാകുക. അഴിമതിനിരോധന നിയമപ്രകാരമാണ് ആദ്യ കേസ്. രണ്ടാമത്തെ കേസ് കുഴല്‍പ്പണ ഇടപാട് ആരോപണവുമായി ബന്ധപ്പെട്ടാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം, വിജിലൻസ് കേസില്‍ കോടതിയെ സമീപിക്കാനാണ് പിണറായി വിജയന്‍റെ നീക്കം. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹർജി നൽകും. ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് ആലോചന. ഇത് സംബന്ധിച്ച നിയമപദേശം പിണറായിക്ക് ലഭിച്ചു.
.jpg)


