ഗ്യാനേഷിഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം തുടരും

D

മുൻപ് കെ.എസ്.ടി.പി. എം.സി റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട് എഞ്ചിനീയറുടെ ആത്മഹത്യയുമായി ഉയർന്ന വിഷയങ്ങളിലായിരുന്നു അന്ന് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയത്.

തിരുവനന്തപുരം: ഗ്യാനേഷിഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം തുടരും.20 വർഷം മുമ്പ് നടന്ന പ്രാഥമിക അന്വേഷണത്തിൽ അപാകതകളൊന്നുമില്ലെന്നാണ് വിജിലൻസിന്റെ നിലവിലെ വിലയിരുത്തൽ.

കേസിൽ പുതിയ തെളിവുകളില്ലാതെ തുടരന്വേഷണം സാധ്യമല്ലെന്ന് വിജിലൻസ് ഡയറക്ടർ നേരത്തെ അറിയിച്ചിരുന്നെങ്കിലും, സാജന്‍റെ പുതിയ വെളിപ്പെടുത്തലുകളുടെയും പരാതിയുടെയും അടിസ്ഥാനത്തിൽ അഴിമതി കേസ് നിലനിൽക്കുമെന്നും അന്വേഷണം നടത്താമെന്നും നിയമോപദേശം ലഭിച്ചിട്ടുണ്ട്.

മുൻപ് കെ.എസ്.ടി.പി. എം.സി റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട് എഞ്ചിനീയറുടെ ആത്മഹത്യയുമായി ഉയർന്ന വിഷയങ്ങളിലായിരുന്നു അന്ന് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയത്.എന്നാൽ ഉയർന്ന ആരോപണങ്ങൾക്ക് കഴമ്പില്ലെന്നും അഴിമതിക്ക് തെളിവുകളില്ലെന്നും കണ്ടെത്തിയാണ് അന്ന് വിജിലൻസ് ഫയൽ ക്ലോസ് ചെയ്തിരുന്നത്.

കൂടാതെ എംസി റോഡ് വികസനവുമായി ബന്ധപ്പെട്ട് പതി-ബെല്‍ കമ്പനിയുടെ പ്രോജക്ട് മാനേജര്‍ ലീ സീ ബീന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തും. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് വിജിലൻസിനോട് നിയമോപദേശം തേടി. വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരാമെന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പ്.

നിയമോപദേശം ലഭിച്ചാൽ മറ്റു വകുപ്പുകൾ ചുമത്തിയുള്ള അന്വേഷണ കാര്യത്തിൽ തീരുമാനം എടുക്കും പുതിയ പരാതിയിലും ആഭ്യന്തര വകുപ്പ് അന്വേഷിക്കും.കൂടാതെ വി ഒ സാജന്റെ പരാതിയിലും അന്വേഷണം നടക്കും. കൈക്കൂലി ആരോപണമാണ് വി ഒ സാജൻ പരാതി നൽകിയത്. പരാതി നിലവിൽ കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘത്തിന് തന്നെ കൈമാറും.

Tags