ലൈഫ് മിഷൻ കേസിൽ സ്വപ്‌ന സുരേഷിനെ വിജിലന്‍സ് ചോദ്യം ചെയ്തു

swapna suresh

ലൈഫ് മിഷന്‍ അഴിമതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് വിജിലന്‍സ്. അതിന്റെ ഭാഗമായാണ് പ്രതികളെ ഒന്നുകൂടി വിളിച്ച് ചോദ്യംചെയ്യുന്നത്.

തിരുവനന്തപുരം: സ്വപ്ന സുരേഷ് തിരുവനന്തപുരത്തെ വിജിലൻസ് ഓഫിസിൽ ഹാജരായി. ലൈഫ് മിഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് വിജിലൻസ് ചോദ്യം ചെയ്തത്. ലൈഫ് മിഷന്‍ കോഴ കേസിലെ രണ്ടാം പ്രതിയാണ് സ്വപ്‌ന സുരേഷ്. കേസന്വേഷണത്തിന്റെ ഭാഗമായി എത്തിയതാണ് എന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നും സ്വപ്‌നാ സുരേഷ് പറഞ്ഞു.

ലൈഫ് മിഷന്‍ അഴിമതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് വിജിലന്‍സ്. അതിന്റെ ഭാഗമായാണ് പ്രതികളെ ഒന്നുകൂടി വിളിച്ച് ചോദ്യംചെയ്യുന്നത്. മുട്ടത്തറയിലുളള വിജിലന്‍സ് ഓഫീസില്‍ വെച്ചായിരുന്നു ചോദ്യംചെയ്യല്‍.

Tags