സ്‌പോര്‍ട്‌സ് അസോസിയേഷനുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ; നിയമസഭയെ അറിയിച്ച് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് അസോസിയേഷനുകളിലും കൗണ്‍സില്‍ ഓഫീസുകളിലും വിജിലന്‍സ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതായി സർക്കാർ. ടെൻഡർ, ക്വട്ടേഷൻ നടപടികൾ പാലിക്കാതിരിക്കൽ, ഫണ്ട് വിനിയോഗത്തിലെ വീഴ്ചകൾ, ഇൻഡോർ സ്റ്റേഡിയങ്ങൾ വിവേചനപരമായി വാടകയ്ക്ക് നൽകൽ തുടങ്ങിയ ഗുരുതരമായ ലംഘനങ്ങളാണ് കണ്ടെത്തിയത്. അസോസിയേഷനുകൾ വെറും കടലാസ് സംഘടനകളായി മാറിയെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് നിയമസഭയെ രേഖാമൂലം അറിയിച്ചു.
വിവിധ ചാമ്പ്യൻഷിപ്പുകളിൽ അർഹതയില്ലാത്ത കായികതാരങ്ങളെ ഉൾപ്പെടുത്താൻ ശ്രമിച്ചതായും, ഉദ്യോഗസ്ഥർ ഇഷ്ടാനുസരണം വൗച്ചറുകൾ എഴുതിയെടുത്തതായും പരിശോധനയിൽ തെളിഞ്ഞു. മാത്രമല്ല, കായികതാരങ്ങൾക്കായി വാങ്ങിയ ജേഴ്സിയും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യാതെ മാറ്റിവെച്ചതായും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സ്കൂൾ കായികമേള നടക്കാനിരിക്കെയാണ് അഴിമതി വിവരങ്ങൾ പുറത്തുവന്നത്. പുതിയ കായിക നയം നിലവിൽ വരുന്നതോടെ ഇത്തരം അഴിമതികൾ പൂർണമായി തടയാനാകുമെന്ന പ്രതീക്ഷയിലാണ് കായിക വകുപ്പ്.
.jpg)


