ഡിഐജി വിനോദിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും

dig
dig

കൈക്കൂലി സംബന്ധിച്ച വിശദവിവരങ്ങള്‍ സഹിതമാണ് റിപ്പോര്‍ട്ട്. 

അഴിമതി കേസില്‍പ്പെട്ട ജയില്‍ ഡിഐജി വിനോദിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും. കൈക്കൂലി സംബന്ധിച്ച വിശദവിവരങ്ങള്‍ സഹിതമാണ് റിപ്പോര്‍ട്ട്. 

വിനോദിനെ സംരക്ഷിക്കാന്‍ വകുപ്പ് കൂട്ട് നിന്നതായും തെളിവുകളുണ്ട്. ഡിഐജിയുടെ ചട്ടംലംഘിച്ചുള്ള ജയില്‍ സന്ദര്‍ശനങ്ങള്‍ ജയില്‍ മേധാവിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് വിവരങ്ങള്‍. വിനോദിനെതിരായ പരാതികള്‍ ജയില്‍ വകുപ്പ് മുന്‍പും മുക്കിയിട്ടുണ്ട്. മധ്യമേഖല മുന്‍ ഡിഐജിയാണ് ജയില്‍ മേധാവിക്ക് കത്തുകള്‍ നല്‍കിയത്.

tRootC1469263">

Tags