സ്വ​കാ​ര്യ പ്രാ​ക്ടി​സ് ന​ട​ത്തി​യ സ​ർ​ക്കാ​ർ മെ​ഡി. കോ​ള​ജി​ലെ ഡോ​ക്ട​ർ​ക്കെ​തി​രെ വി​ജി​ല​ൻ​സ് കേ​സ്

Doctors

 കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ പ്രാ​ക്ടി​സ് ന​ട​ത്തി​യ സ​ർ​ക്കാ​ർ ഡോ​ക്ട​ർ​ക്കെ​തി​രേ വി​ജി​ല​ൻ​സ് കേ​സ്. വ​യ​നാ​ട് സ​ർ​ക്കാ​ർ മെ​ഡി. കോ​ള​ജി​ലെ കാ​ർ​ഡി​യാ​ക് തെ​റാ​സി​ക് സ​ർ​ജ​റി വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ. ഡോ. ​വി. ശി​വ​പ്ര​സാ​ദി​നെ​തി​രേ​യാ​ണ് കോ​ഴി​ക്കോ​ട് വി​ജി​ല​ൻ​സ് യൂ​നി​റ്റ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ മാ​സം ഡി​വൈ.​എ​സ്.​പി കെ.​കെ ബി​ജു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ പ്ര​ക്ടീ​സി​നി​ടെ​യാ​ണ് ഡോ​ക്ട​റെ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് കേ​സെ​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക​സം​ഘ​ത്തെ അ​ടു​ത്ത ദി​വ​സം ചു​മ​ത​ല​പ്പെ​ടു​ത്തും.

ഡോ. ​ശി​വ​പ്ര​സാ​ദ് വ​യ​നാ​ട് മെ​ഡി. കോ​ള​ജി​ൽ നി​ന്ന് മൂ​ന്ന് ല​ക്ഷം രൂ​പ മാ​സ ശ​മ്പ​ളം കൈ​പ്പ​റ്റു​ന്നു​ണ്ട്. ഇ​തി​ന് പു​റ​മേ​യാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഏ​ഴ് ല​ക്ഷം രൂ​പ മാ​സ ശ​മ്പ​ള​മാ​യി വാ​ങ്ങി​യി​രു​ന്ന​തെ​ന്നാ​ണ് വി​ജി​ല​ൻ​സി​ന്റെ ക​ണ്ടെ​ത്ത​ൽ. വി​ജി​ല​ൻ​സ് യൂ​നി​റ്റി​ലെ ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​ശം​ഭു​നാ​ഥ്, എ​സ്.​ഐ​മാ​രാ​യ സ​ന്തോ​ഷ് കു​മാ​ർ, അ​ബ്ദു​ൽ​സ​ലാം, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ശോ​ജി, രാ​ഹു​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags