വിയറ്റ്‌നാം ബോട്ട് അപകടം: മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്‌കാരം ഇന്ന്

dead

വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമയായ എ.സി.തോമസും ഭാര്യ ലൗനിയും ഏഴാം തീയതിയാണ് വിനോദയാത്രക്കായി വിയറ്റ്‌നാമിലേക്ക് പോയത്.

വിയറ്റ്നാമില്‍ ബോട്ട് അപകടത്തില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്, ഭാര്യ ലൗനി എന്നിവരുടെ സംസ്‌കാരം ഇന്ന് നടക്കും. ഇന്നലെ നാട്ടില്‍ എത്തിച്ച മൃതദേഹങ്ങള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ 10 മണി മുതല്‍ ജൂബിലി മന്ദിര ചാപ്പലില്‍ പൊതുദര്‍ശനം നടക്കും. 3.30 ഓടെ കൊട്ടാരക്കര മാര്‍ത്തോമ്മ പള്ളിയിലാണ് സംസ്‌കാരം. 

വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമയായ എ.സി.തോമസും ഭാര്യ ലൗനിയും ഏഴാം തീയതിയാണ് വിനോദയാത്രക്കായി വിയറ്റ്‌നാമിലേക്ക് പോയത്. വിയറ്റ്‌നാമിലെ ഫുക്വോക്കിന് സമീപം ഉണ്ടായ അപകടത്തില്‍ 15 പേരാണ് മരിച്ചത്.

Tags