വിദ്യാധനം പദ്ധതിയിലേക്ക് അപേക്ഷിക്കാം

apply now

വിദ്യാധനം പദ്ധതിയിലേക്ക് അപേക്ഷിക്കാം


വനിതകൾ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന വിദ്യാധനം പദ്ധതിയിലേക്ക്ഇപ്പോൾ അപേക്ഷിക്കാം. വിവാഹ മോചിതരായ വനിതകൾ, ഭർത്താവ് ഉപേക്ഷിച്ചുപോയ വനിതകൾ, ഭർത്താവിനെ കാണാതായി ഒരു വർഷം കഴിഞ്ഞ വനിതകൾ, ഭർത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലി ചെയ്യുവാനും കുടുംബം പുലർത്തുവാനും കഴിയാത്ത വിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകൾ, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകൾ എന്നിവർക്ക് അപേക്ഷിക്കാം. ഇവരെ പദ്ധതിയിലെ എ കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

tRootC1469263">

എ.ആർ.ടി തെറാപ്പി ചികിത്സയ്ക്ക് വിധേയരാകുന്ന എച്ച്‌ഐവി ബാധിതരായ വ്യക്തികളുടെ കുട്ടികളെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തി കേരള സ്റ്റേറ്റ് എയിഡ്‌സ് കൺട്രോൾ സൊസൈറ്റി മുഖേനയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. പൊതുജന പദ്ധതി അപേക്ഷാ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. വെബ്‌സൈറ്റ്; www.schemes.wcd.kerala.gov.in. കൂടുതൽ വിവരങ്ങൾക്ക്: ജില്ലാ വനിത ശിശുവികസന ഓഫീസർ, തിരുവനന്തപുരം. ഫോൺ: 0471-2969101.
 

Tags