പവർകട്ടിന്റെ പേരിൽ മുഖ്യമന്ത്രിക്ക് നേരെ വിമർശന വീഡിയോ; ആലപ്പുഴയിൽ പിഡിപി പ്രവർത്തകൻ്റെ ഫോൺ കസ്റ്റഡിയിലെടുത്ത് പൊലീസ്
Jul 30, 2026, 11:44 IST
ആലപ്പുഴ: പവർകട്ടിൻ്റെ പേരിൽ മുഖ്യമന്ത്രി വിഡി സതീശനെ വിമർശിച്ച് വീഡിയോ. ആലപ്പുഴയിലെ പിഡിപി പ്രവർത്തകന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. അഹമ്മദ് കബീറിന്റെ ഫോൺ ആണ് കസ്റ്റഡിയിലെടുത്തത്. കബീർ ആണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.
ആലപ്പുഴ സൗത്ത് പൊലീസ് ആണ് ഫോൺ പിടിച്ചെടുത്തത്. പ്രാദേശിക കോൺഗ്രസ് പ്രവർത്തകന്റെ പരാതിയിലാണ് നടപടി. കേസ് എടുത്തിട്ടില്ലെന്നും പരാതി വന്ന സാഹചര്യത്തിൽ പരിശോധനയ്ക്കായി ഫോൺ കസ്റ്റഡിയിൽ എടുത്തതാണെന്നുമാണ് പൊലീസ് വിശദീകരണം.
.jpg)

