സിനിമാ മേഖലയിൽ ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്, ഇരയായവർക്ക് നീതി ലഭിക്കണം : രഞ്ജിത്തിനെതിരായ കേസിൽ പ്രതികരിച്ച് രമേഷ് പിഷാരടി
പാലക്കാട്: സംവിധായകൻ രഞ്ജിത്തിനെതിരെ യുവനടി ഉന്നയിച്ച ലൈംഗിക അതിക്രമ പരാതിയിൽ പ്രതികരണവുമായി നടനും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രമേഷ് പിഷാരടി. പരാതിയിൽ പോലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും പീഡനത്തിന് ഇരയായവർക്ക് കൃത്യമായ നീതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിനിമാ മേഖലയിൽ ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്നും പിഷാരടി കൂട്ടിച്ചേർത്തു.
സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയെ കുറിച്ചും അദ്ദേഹം തന്റെ നിരീക്ഷണം പങ്കുവെച്ചു. ഐ.സിക്ക് കുറ്റവാളികൾക്ക് ശിക്ഷ നൽകാനുള്ള അധികാരമില്ലെന്നും, ഒരു ‘ഫസ്റ്റ് എയ്ഡ്’ എന്ന നിലയിൽ മാത്രമാണ് ഇത്തരം സമിതികളെ കാണാൻ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്റേണൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് അതിന്റേതായ പരിമിതികളുണ്ടെന്നും നിയമപരമായ നടപടികളിലൂടെ മാത്രമേ യഥാർത്ഥ നീതി ഉറപ്പാക്കാൻ സാധിക്കൂ എന്നും രമേഷ് പിഷാരടി വ്യക്തമാക്കി. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതി തീരുമാനിക്കട്ടെ; ആരുടെയും കാര്യത്തിൽ അഭിപ്രായം പറയാനില്ല! രഞ്ജിത്തിന്റെ അറസ്റ്റിൽ സുരേഷ് ഗോപി
.jpg)


