ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ കണ്ണൂരിലെത്തി

google news
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ കണ്ണൂരിലെത്തി

കണ്ണൂർ:ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ കണ്ണൂരിലെത്തി.നിശ്ചയിച്ചതിലും അരമണിക്കൂർ വൈകിയാണ് തിരുവനന്തപുരത്ത് നിന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറെയും വഹിച്ചുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം ടേക് ഓഫ് ചെയ്തത്.ഉച്ചയ്ക്ക് 1.33 ഓടെ വിമാനം കണ്ണൂർ വിമാനത്താവളത്തിലെ റൺവെ തൊട്ടു. ഓപ്പറേഷണൽ ഏരിയയിലെ ബേ നമ്പർ 9 നിൽ എത്തിയ വിമാനത്തിൽ നിന്നും 1.45 ഓടെ ഉപരാഷ്ട്രപതിയും പത്നി ഡോ. സുധേഷ്‌ ധന്ഖറും പുറത്തിറങ്ങി.

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ കണ്ണൂരിലെത്തി

നിയമസഭാ സ്പീക്കർ അഡ്വ.എ എൻ ഷംസീർ, തുറമുഖ പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ, എം പിമാരായ വി ശിവദാസൻ ,പി ടി ഉഷ, പി സന്തോഷ് കുമാർ, ഉത്തരമേഖലാ ഐ ജി നീരജ് കുമാർ ഗുപ്ത, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, സിറ്റി കമ്മീഷണർ അജിത് കുമാർ, കിയാൽ എംഡി സി.ദിനേശ് കുമാർ അഡീഷണൽ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ എം എസ് ഹരികൃഷ്ണൻ, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി മിനി എന്നിവർ ചേർന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിനെ സ്വീകരിച്ചു.തുടർന്ന് 1.50 ഓടെ പ്രത്യേക വാഹനത്തിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും പത്നി ഡോ. സുധേഷ്‌ ധന്ഖറും പാനൂരിലെ ചമ്പാട്ടേക്ക് തിരിച്ചു.

Tags