നന്തൻകോട് കൂട്ടക്കൊലക്കേസിൽ വിധി ഇന്ന്
May 6, 2025, 09:05 IST


തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഇന്ന് വിധി . തിരുവനന്തപുരം ആറാം അഡീഷണല് സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കേസിലെ ഏക പ്രതി കേദൽ ജിന്സൺ രാജ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയെന്നാണ് കേസ്.
2017 ഏപ്രില് അഞ്ച്,ആറ് ദിവസത്തിനിടയിലാണ് കേദൽ ജിൻസൺ രാജ കൊലപാതകങ്ങൾ നടത്തിയത്. ഓൺലൈനിൽ നിന്ന് വാങ്ങിയ രണ്ട് മഴു ഉപയോഗിച്ച് തലയ്ക്ക് വെട്ടിയും അടിച്ചുമായിരുന്നു കൊലപാതകം. രണ്ട് ദിവസം കഴിഞ്ഞ് മൃതദേഹങ്ങൾ കത്തിക്കാൻ ശ്രമിച്ചു. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
വിചാരണയിൽ കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടാണ് കേദല് സ്വീകരിച്ചത്.പോലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ പ്രോസിക്യുഷൻ കോടതിയിൽ നിരത്തി. 41 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്.