വാക്കു തര്‍ക്കം ; ട്രെയിനിനുള്ളില്‍ യാത്രക്കാരന് കുത്തേറ്റു

google news
train

ട്രെയിനിനുള്ളില്‍ യാത്രക്കാരന് കുത്തേറ്റു. മരുസാഗര്‍ എക്‌സ്പ്രസ് ഷൊര്‍ണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. പരപ്പനങ്ങാടി സ്വദേശി ദേവനാണ് കുത്തേറ്റത്. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് സഹയാത്രികന്‍ കുപ്പി ഉപയോഗിച്ച് കുത്തുകയായിരുന്നു. 

ദേവന്റെ കണ്ണിന് സമീപമാണ് കുത്തേറ്റത്. കുത്തിയ യാത്രക്കാരന്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആര്‍പിഎഫ് പിടികൂടി

. ഗുരുവായൂര്‍ സ്വദേശി അസീസ് ആണ് പിടിയിലായത്. പരുക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല. പ്രതിയുടെ കൈയിനും പരുക്കേറ്റു

Tags