വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; രണ്ടാംഘട്ട തെളിവെടുപ്പ് ഇന്ന്

afan
afan

കിളിമാനൂര്‍ പൊലീസാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്.

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ രണ്ടാംഘട്ട തെളിവെടുപ്പ് ഇന്ന്. അഫാനെ പിതൃസഹോദരന്റെ ചുള്ളാളത്തെ വീട്ടിലെത്തിച്ച് പ്രതിയെ തെളിവെടുപ്പ് നടത്തും. മൂന്നു ദിവസത്തേക്കാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. കിളിമാനൂര്‍ പൊലീസാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്.

ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍. മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്.

ഇതിന് പിന്നാലെ അഫാന്‍ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തിരുന്നു. മാതാവിനെ ആക്രമിച്ച ശേഷമായിരുന്നു അഞ്ച് കൊലപാതകങ്ങളും അഫാന്‍ നടത്തിയത്. സാമ്പത്തിക പ്രശ്‌നമാണ് അഫാനെ കൂട്ടക്കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്.

Tags