വെഞ്ഞാറമൂട് കൂട്ടക്കൊല കേസ്; ആത്മഹത്യക്ക് ശ്രമിച്ച അഫാന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
May 27, 2025, 08:26 IST
അപകടനില ഇനിയും തരണം ചെയ്തിട്ടില്ല.
ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി. പേര് വിളിച്ചപ്പോള്‍ കണ്ണുതുറക്കാന്‍ ശ്രമിച്ചതായി ഡോക്ടര്‍മാര്‍. തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞത് കനത്ത ക്ഷതം ഉണ്ടാക്കി. തലച്ചോറിനേറ്റ ക്ഷതങ്ങളുടെ സങ്കീര്‍ണ്ണത മനസിലാക്കാന്‍ ഇടവിട്ടുള്ള എംആര്‍ഐ സ്‌കാനിങ്ങിന് നിര്‍ദ്ദേശം.
tRootC1469263">അപകടനില ഇനിയും തരണം ചെയ്തിട്ടില്ല. ജീവന്‍ രക്ഷിക്കാന്‍ ആയാലും സാധാരണ നിലയിലേക്കുള്ള മടങ്ങിവരവില്‍ ഡോക്ടര്‍മാര്‍ക്ക് ആശങ്ക പ്രകടിപ്പിച്ചു. നിലവില്‍ ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. വിവിധ ഡോക്ടര്‍മാരുടെ സംഘം അഫാനെ പരിശോധിക്കുന്നുണ്ട്. പൂജപ്പുര ജയിലിലാണ് അഫാന്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്.
.jpg)


