വെഞ്ഞാറമൂട് വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ

Death due to boat capsizing in Puthukurichi; A fisherman died

വെഞ്ഞാറമൂട് : വൃദ്ധയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളുമണ്ണടി കൂട്ടുമുഖം ഭുവന വിഹാറിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ സീതമ്മ എന്നുവിളിക്കുന്ന ശാരദ അമ്മ (75) യാണ് മരിച്ചത്. ബുധൻ രാവിലെ ഇവരുടെ പറമ്പിൽ പണിക്കെത്തിയ തൊഴിലാളികൾ വീടിന്റെ കതക്‌ തുറന്നു കിടക്കുന്നതുകണ്ട് നോക്കിയപ്പോഴാണ്‌ ശാരദയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന്‌ സ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക പരിശോധനയിൽ വീടിനുള്ളിൽനിന്ന് മൊബൈൽ ഫോണും ഒരു ചെരിപ്പും കണ്ടെടുത്തു.

ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. പൊലീസ് നായ ചെരിപ്പിൽനിന്ന്‌ മണംപിടിച്ച് സമീപത്തെ റോഡുവരെ ഓടി. കണ്ടെടുത്ത ഫോണും ചെരിപ്പും സമീപവാസിയായ യുവാവിന്റെതാണെന്നും ഇയാൾ പൊലിസ് കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്. ഫോറൻസിക് പരിശോധനകൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷമേ കൂടുതൽ വിവരങ്ങൾ അറിവാകൂ എന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തു. ശാരദയുടെ മക്കൾ: ഭുവന, ഗോപകുമാർ.

Tags