വെള്ളാപ്പള്ളി മുസ്ലിം വിരുദ്ധത പറയുന്നു, ലീഗ് മതേതര പാര്‍ട്ടി'; വെള്ളാപ്പള്ളി നടേശനെതിരെ ജി സുധാകരന്‍

The snow is melting...! Will continue in CPM for now; G Sudhakaran softens his stance

മന്ത്രി പദവി ആവശ്യപ്പെട്ടിട്ടില്ലെന്നും മുമ്പും മന്ത്രിയായത് ആവശ്യപ്പെട്ടിട്ടല്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ സന്ദര്‍ശിച്ച് നിയുക്ത അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന്‍. സൗഹൃദ സന്ദര്‍ശനത്തിനാണ് എത്തിയതെന്ന് ജി സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി പദവി ആവശ്യപ്പെട്ടിട്ടില്ലെന്നും മുമ്പും മന്ത്രിയായത് ആവശ്യപ്പെട്ടിട്ടല്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

പദവിയെകുറിച്ച് ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എതിരെയും ജി സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചു. വെള്ളാപ്പള്ളി നേരത്തെ മുതല്‍ മുസ്ലിം വിരുദ്ധത പറയുന്നുവെന്നും ലീഗ് മതേതര പാര്‍ട്ടിയാണെന്നും ജി സുധാകരന്‍ പറഞ്ഞു. വെള്ളാപ്പള്ളി ഇന്നലെ വരെ എല്‍ഡിഎഫ് വരുമെന്ന് പറഞ്ഞെന്നും നാളെ എന്തുപറയും എന്ന് ആര്‍ക്കറിയാമെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

'വെള്ളാപ്പള്ളിയെ വീട്ടില്‍ പോയി കണ്ടത് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി എന്ന നിലയിലാണ്. ഭൂരിപക്ഷം മുസ്ലിം വോട്ടുകളും എനിക്കാണ് കിട്ടിയത്. മുസ്ലിം ജനതക്ക് തന്നെ അറിയാം. വെള്ളാപ്പള്ളി പറയുന്നത് കേട്ടല്ല മുസ്ലിങ്ങള്‍ വോട്ട് ചെയ്യുന്നത്. കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയേക്കാം. ഇപ്പോള്‍ മൂന്ന് എംഎല്‍എമാര്‍ ബിജെപിക്കുണ്ട്. വോട്ടും കൂടി. കേരളത്തിലും 10 വര്‍ഷം കഴിഞ്ഞാല്‍ ഇന്‍ഡ്യാ മുന്നണി വരും. ഇന്ന് കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവര്‍ അന്ന് എന്തു പറയും', ജി സുധാകരന്‍ പറഞ്ഞു.

Tags