വെള്ളാപ്പള്ളി നടേശന്‍ പരാമര്‍ശം പിന്‍വലിച്ചേ മതിയാകൂ ; യൂത്ത് ലീഗ് സെക്രട്ടറി

vellappally nadesan

മലപ്പുറത്ത് സ്ഥലമുണ്ടെങ്കില്‍ കഴിഞ്ഞ 10 വര്‍ഷമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ എന്തുകൊണ്ട് എസ്എന്‍ഡിപിക്ക് സ്‌കൂളുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചില്ല എന്നത് ചര്‍ച്ച ചെയ്യേണ്ട ഒന്നല്ലേ?

മാധ്യമപ്രവര്‍ത്തകന്‍ റഹീസ് റഷീദിനെതിരായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ടി പി അഷ്റഫലി. തനിക്കിഷ്ടമില്ലാത്ത ചോദ്യം ചോദിക്കുന്നവരെ അവരുടെ പേര് നോക്കി ത്രീവ്രവാദിയാക്കുന്ന നിലപാട് സാമൂഹ്യ പരിസരത്ത് സൃഷ്ടിക്കുന്ന മുറിവ് വലുതാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വെള്ളാപ്പള്ളി നടേശന്‍ പരാമര്‍ശം പിന്‍വലിച്ചേ മതിയാകൂവെന്നും ടി പി അഷ്റഫലി കൂട്ടിച്ചേര്‍ത്തു.

tRootC1469263">

'വെള്ളാപ്പള്ളി നടേശന്‍ കുറച്ച് കാലമായി പറഞ്ഞ് വരുന്ന വര്‍ഗീയ പരാമര്‍ശങ്ങളുടെ ഏറ്റവും മോശപ്പെട്ട പരാമര്‍ശമാണ് റിപ്പോര്‍ട്ടര്‍ ടിവിയിലെ റഹീസ് റഷീദിനെപ്പറ്റി അദ്ദേഹം നടത്തിയത്. റഹീസ് റഷീദ് എന്ന റിപ്പോര്‍ട്ടര്‍ ടിവിയുടെ റിപ്പോര്‍ട്ടര്‍ ശ്രീ വെള്ളാപ്പള്ളി നടേശനോട് ചോദിച്ച ചോദ്യം പ്രസക്തമായ ചോദ്യമാണ്. മലപ്പുറത്ത് സ്ഥലമുണ്ടെങ്കില്‍ കഴിഞ്ഞ 10 വര്‍ഷമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ എന്തുകൊണ്ട് എസ്എന്‍ഡിപിക്ക് സ്‌കൂളുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചില്ല എന്നത് ചര്‍ച്ച ചെയ്യേണ്ട ഒന്നല്ലേ? ഇടതുപക്ഷം അനുവദിച്ചിട്ടും ലീഗിന്റെ എന്തെങ്കിലും എതിര്‍പ്പിലാണോ സ്ഥാപനങ്ങള്‍ നടത്താന്‍ കഴിയാതെ പോകുന്നത് ? ലീഗുകാര്‍ നിര്‍മ്മാണ പ്രവര്‍ത്തി തടഞ്ഞോ? തുടങ്ങിയ സ്ഥാപനം സമരം ചെയ്ത് പൂട്ടിച്ചോ? ഇതൊന്നുമില്ലല്ലോ. പിന്നെന്താണ് മലപ്പുറത്ത് എസ്എന്‍ഡിപിക്ക് ഇടത് ഭരണത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാതെ പോയതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണം. ആ ചോദ്യം ചേദിക്കുന്ന മാധ്യമ പ്രവര്‍ത്തകനെ തീവ്രവാദി ആക്കിയിട്ട് കാര്യമില്ല', അഷ്റഫലി കുറിച്ചു.

Tags