തിരഞ്ഞെടുപ്പിൽ ഹിന്ദു മുസ്‌ലിം വികാരമുണ്ടായി,നിലമ്പൂരിൽ കണ്ടത് മുസ്ലിം ലീഗിന്റെ വിജയം ; വെള്ളാപ്പള്ളി നടേശൻ
Jun 23, 2025, 15:10 IST
ആലപ്പുഴ: തിരഞ്ഞെടുപ്പിൽ ഹിന്ദു മുസ്‌ലിം വികാരമുണ്ടായി. നിലമ്പൂരിൽ കണ്ടത് മുസ്ലിം ലീഗിന്റെ വിജയമാണ്, അവിടെ ഉയരുന്നത് ലീഗിന്റെ കൊടികളാണ് എന്നും ലീഗ് യുഡിഎഫിനെ ഹൈജാക് ചെയ്തു.വീണ്ടും വർഗീയ പരാമർശവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സ്വരാജ് മികച്ച പ്രകടനം കാഴ്ചവച്ചു.
അഭിമാനകരമായ വോട്ട് നേടാൻ സാധിച്ചു. ബിജെപിക്ക് വോട്ട് കുറഞ്ഞുവെന്നും ഹിന്ദു വോട്ടുകൾ എൽഡിഎഫിന് ലഭിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അൻവർ അവഗണിക്കാനാവാത്ത ശക്തിയായി എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
.jpg)


