'തുടര്‍ഭരണത്തിനായി പിണറായി നടത്തുന്ന ശ്രമങ്ങളെ വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും പരോക്ഷമായി പിന്തുണയ്ക്കുന്നു' ; ഒ ജെ ജനീഷ്

o j janeesh

. എസ്എന്‍ഡിപിയെയോ ശ്രീനാരായണീയ സമൂഹത്തെയൊ അല്ല പ്രതിപക്ഷ നേതാവ് തള്ളിപറഞ്ഞത്.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടേയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍േറയും പരാമര്‍ശങ്ങള്‍ തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷ്. അധികാരത്തുടര്‍ച്ചലാക്കാക്കി, ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാന്‍ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും നടത്തുന്ന ശ്രമങ്ങളെ പരോക്ഷമായി പിന്തുണയ്ക്കുകയാണ് ജി സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനുമെന്നും അദ്ദേഹം പറഞ്ഞു.

tRootC1469263">

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ വലിയ സ്ഥാനമുള്ള രണ്ട് പ്രസ്ഥാനങ്ങളെ ഇരുണ്ട കാലത്തിലേക്ക് നയിക്കുന്ന പ്രസ്താവനകള്‍ ആയി മാത്രമേ നമുക്കതിനെ കാണാന്‍ കഴിയൂ. അപരമത വിദ്വേഷം വളര്‍ത്തും വിധത്തില്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവനകളെയാണ് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ കേരളീയ സമൂഹത്തോട് ഉത്തരവാദിത്തമുള്ള നേതാക്കളൊക്കെ തള്ളിപ്പറഞ്ഞതെന്നും ഒ ജെ ജനീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
ആ പ്രസ്താവനകള്‍ ഉണ്ടാക്കാനിടയുള്ള അപകടത്തിന്റെ ആഴം മനസ്സിലായിട്ടും ഭരണത്തില്‍ മൂന്നാമൂഴത്തിന് സഹായിച്ചേക്കാമെന്ന മിഥ്യാധാരണയില്‍ അത്തരം പ്രസ്താവനകളെ ന്യായീകരിക്കുകയും തള്ളിപ്പറയാതിരിക്കുകയുമാണ് പിണറായി വിജയനുള്‍പ്പെടെ സിപിഐഎം നേതാക്കള്‍ ചെയ്തത്.


സിപിഐഎം നയിക്കുന്ന സര്‍ക്കാറിനെ പ്രകീര്‍ത്തിക്കാന്‍ ഇവര്‍ തയ്യാറാകുമ്പോള്‍, പിണറായിയുടെ ഭൂരിപക്ഷ പ്രീണന തന്ത്രത്തിന്റെ ഭാഗമാണ് തങ്ങളെന്ന് പറയാതെ പറയുകയാണ് ജി സുകുമാരന്‍ നായരും, വെള്ളാപ്പള്ളിയും. മാത്രമല്ല പ്രസ്തുത സമുദായ അംഗങ്ങള്‍ കൂടി ഉള്‍പ്പെടുന്ന കേരളീയ ജനതയുടെ ജീവിത പ്രശ്‌നങ്ങളില്‍ ഈ സര്‍ക്കാര്‍ വച്ച് പുലര്‍ത്തിയ നിസംഗതയെ, മുതലെടുപ്പിനെ എല്ലാം വെള്ളപൂശുകയുമാണ്. ഇത് പ്രസ്തുത സമുദായ അംഗങ്ങളുടെ നിലപാട് അല്ല എന്നത് വ്യക്തമാണ്.
അതുകൊണ്ടുതന്നെ അത്തരം രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള വര്‍ഗീയ പ്രസ്താവനകളെ തള്ളിപ്പറയുന്നത് ഏതെങ്കിലും സമുദായത്തോടുള്ള വിരോധമല്ല മറിച്ച് അത്തരം പ്രസ്താവനകളോടുള്ള എതിര്‍പ്പ് മാത്രമാണ്. എസ്എന്‍ഡിപിയെയോ ശ്രീനാരായണീയ സമൂഹത്തെയൊ അല്ല പ്രതിപക്ഷ നേതാവ് തള്ളിപറഞ്ഞത്. ഹിന്ദു മഹാമണ്ഡലം, നായരീഴവ ഐക്യം, നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ ഐക്യം എന്ന് തുടങ്ങി മുന്‍കാലത്ത് പറഞ്ഞതും നടപ്പാക്കാന്‍ ശ്രമിച്ചതുമായ കാര്യങ്ങള്‍ കേരളത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് മണ്ണൊരുക്കാനുള്ള ശ്രമമായിരുന്നുവെന്നത് പകല്‍ പോലെ വ്യക്തമാണ്. അതിന്റെ മറ്റൊരു മുഖമാണ് ഇപ്പോള്‍ വീണ്ടും പറയുന്ന ഹിന്ദു സമുദായിക സംഘടനകളുടെ ഐക്യപ്പെടല്‍.
ഹിന്ദു സമുദായിക സംഘടനകള്‍ ഐക്യപ്പെടുന്നതില്‍ കോണ്‍ഗ്രസിനോ യൂത്ത് കോണ്‍ഗ്രസിനോ പരാതിയില്ല, പക്ഷേ അതിന്റെ ഇന്ധനം അപരമത വിദ്വേഷം ആകുമ്പോള്‍ അത് ശ്രീനാരായണീയ തത്വങ്ങള്‍ക്കും, മാനവികതക്കും വിരുദ്ധമാണ് എന്നതാണ് പ്രധാന പ്രശ്‌നം. അപരമത വിദ്വേഷത്തില്‍ ഊന്നിയുള്ള ഐക്യത്തെക്കുറിച്ച് സംസാരിക്കാന്‍ സന്ദര്‍ഭമൊരുക്കിക്കൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രത്യേകം ഓര്‍ക്കണം. ഹിന്ദുത്വ രാഷ്ട്രീയത്തിനും ബിജെപിക്കും ഭാവിയില്‍ വളരാനുള്ള മണ്ണൊരുക്കുകയാണ് അദ്ദേഹം യഥാര്‍ത്ഥത്തില്‍ ചെയ്തത്.
ഇതിനെ ശരിയായി മനസ്സിലാക്കി പ്രതിരോധിക്കുക എന്നത് മതനിരപേക്ഷ സമൂഹത്തിന്റെ നിലനില്‍പ്പ് ഉറപ്പാക്കാനുള്ള വലിയ സമരത്തിന്റെ ഭാ?ഗമാണ്. അതിനാണ് പ്രതിപക്ഷ നേതാവ് നേതൃത്വം നല്‍കുന്നത്. മനുഷ്യര്‍ തമ്മിലാണ് ഐക്യമുണ്ടാകേണ്ടത്. വര്‍ഗീയതയെ ചെറുത്തുതോല്‍പ്പിക്കാന്‍ മാനവികതയുടെ, മൂല്യങ്ങളുടെ ഐക്യപ്പെടലാണുണ്ടാകേണ്ടത്. ശ്രീനാരായണീയ ത്വത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്.
കേരളത്തെ ഇരുണ്ടകാലത്തിലേക്ക് തിരികെക്കൊണ്ടുപോകാന്‍ പാകത്തിലുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന സമുദായ നേതൃത്വങ്ങളെ ജനം തള്ളിക്കളയും. അത്യന്തികമായി ജന ജീവിതം ദുസ്സഹമാക്കിയ സര്‍ക്കാരിനെ ഏത് സമുദായ നേതൃത്വങ്ങള്‍ വ്യക്തി താല്‍പര്യങ്ങള്‍ക്ക് വിധേയമായി പിന്തുണച്ചാലും പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ പ്രയാസം അനുഭവിക്കുന്ന പ്രസ്തുത സമുദായംഗങ്ങള്‍ ഉള്‍പ്പെടെ ഉള്ള ജനത, മനുഷ്യത്വത്തിന്റെ പാതയില്‍ അണി നിരക്കും. പുതുയു?ഗപ്പിറവിയിലേക്കുള്ള യാത്രയാണ് ലക്ഷ്യം. ആ പുതുയു?ഗത്തിലേക്ക് നയിക്കാന്‍ പ്രതിപക്ഷ നേതാവിന്റെ പിന്നില്‍ കോണ്‍ഗ്രസ് അണിനിരക്കും, കേരളം അണിനിരക്കുമെന്നും ഒ ജെ ജനീഷ് കൂട്ടിച്ചേര്‍ത്തു.

Tags