ഈഴവരുൾപ്പെടുന്ന പിന്നാക്ക സമുദായമാണ് ഇടതുപാർട്ടികളുടെ നട്ടെല്ല് , സി.പി.ഐ മൂഢസ്വർഗത്തിൽ : വെളളാപ്പളളി

vellapally

 തിരുവനന്തപുരം: ഈഴവരുൾപ്പെടെ‍യുള്ള പിന്നാക്കസമുദായമാണ് ഇടതുപാർട്ടികളുടെ നട്ടെല്ലെന്നും സി.പി.ഐയുടെ നവനേതാക്കൾക്ക് ആ ബോധ്യമില്ലെന്നും വിമർശിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. എസ്.എൻ.ഡി.പിയുടെ മുഖപത്രമായ യോഗനാദത്തിലെ ലേഖനത്തിലാണ് പരാമർശം.

tRootC1469263">

സി.പി.എമ്മും താനുമായുളള ബന്ധം തിരിച്ചടിയായെന്ന് വിമർശിക്കുന്നവർ മൂഢസ്വർഗത്തിലാണെന്നും മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചാൽ എന്ത് സംഭവിക്കാനാണെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദവും സ്നേഹവുമാണുള്ളത്.കാറിൽ കയറിയത് രാജ്യദ്രോഹം ചെയ്തതുപോലെ വരുത്താൻ ശ്രമം നടക്കുന്നു. ഉന്നതജാതിക്കാരനോ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടയാളോ ആണെങ്കിൽ ചർച്ചയുണ്ടാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു

നേരത്തെ ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​നെ​ത്തി​യ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ കാ​റി​ൽ ക​യ​റ്റി​യ​തി​നെ ആ​വ​ർ​ത്തി​ച്ച്​ ന്യാ​യീ​ക​രി​ച്ച്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രംഗത്തെത്തിയിരുന്നു. വെ​ള്ളാ​പ്പ​ള്ളി​യെ താ​ൻ കാ​റി​ൽ ക​യ​റ്റി​ല്ലെ​ന്ന സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്​ വി​ശ്വ​ത്തി​ൻറെ നി​ല​പാ​ട്​ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട്​ ആ​വ​ർ​ത്തി​ച്ച​ത്. ‘ബി​നോ​യ്​ വി​ശ്വ​മ​ല്ല​ല്ലോ പി​ണ​റാ​യി വി​ജ​യ​ൻ. പി​ണ​റാ​യി വി​ജ​യ​ൻ സ്വീ​ക​രി​ച്ച​ത്​ പി​ണ​റാ​യി വി​ജ​യ​ൻറെ നി​ല​പാ​ട്. ബി​നോ​യ്​ വി​ശ്വം കാ​റി​ൽ ക​യ​റ്റി​ല്ലാ​യി​രി​ക്കും. ഞാ​ൻ കാ​റി​ൽ ക​യ​റ്റി​യ​ത്​ ശ​രി​യാ​ണ്. അ​തി​ൽ തെ​റ്റു​ണ്ടെ​ന്ന്​ ഞാ​ൻ പ​റ​ഞ്ഞി​ല്ല. ആ ​നി​ല​പാ​ടു​ത​ന്നെ​യാ​ണ്​ ഇ​പ്പോ​ഴു​മു​ള്ള​ത്​’ -മു​ഖ്യ​മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി.

എ​ന്നാ​ൽ സി.​പി.​ഐ ച​തി​യ​ൻ ച​ന്തു​വാ​ണെ​ന്ന വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻറെ നി​ല​പാ​ടി​നെ മു​ഖ്യ​മ​ന്ത്രി ത​ള്ളി. സി.​പി.​ഐ ഞ​ങ്ങ​ളു​ടെ മു​ന്ന​ണി​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന ഘ​ട​ക​ക​ക്ഷി​യാ​ണ്. ന​ല്ല ഊ​ഷ്മ​ള ബ​ന്ധ​മാ​ണ്​ ആ ​പാ​ർ​ട്ടി​യു​മാ​യി ഞ​ങ്ങ​ൾ​ക്കു​ള്ള​ത്. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വ​ഞ്ച​ന​യും ച​തി​യും കാ​ണി​ക്കു​ന്നു​വെ​ന്ന തോ​ന്ന​ൽ ത​ങ്ങ​ൾ​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​സ്.​എ​ൻ.​ഡി.​പി ഏ​തെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു​വോ എ​ന്ന ചോ​ദ്യ​ത്തോ​ട്​ അ​തേ​ക്കു​റി​ച്ച്​ ഇ​പ്പോ​ൾ കൃ​ത്യ​മാ​യി പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും കാ​ര്യ​ങ്ങ​ൾ നോ​ക്കി​യേ പ​റ​യാ​ൻ പ​റ്റൂ എ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

വെള്ളാപ്പള്ളിയുടെ മതനിരപേക്ഷ നിലപാടുകളോട് സി.പി.എമ്മിന് എന്നും യോജിപ്പാണെന്നും അത് തുടരുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വ്യക്തമാക്കിയിരുന്നു. വെള്ളാപ്പള്ളി നടേശൻ സി.പി.ഐയെ 'ചതിയൻ ചന്തു' എന്ന് വിശേഷിപ്പിച്ചതിനോട് യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തി​ന്, തങ്ങൾക്ക് അത്തരം നിലപാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എസ്.എൻ.ഡി.പിയെ വയനാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ അനുവദിക്കുന്നില്ലെന്ന പരാമർശത്തിന് ഗവൺമെന്റാണ് മറുപടി പറയേണ്ടതെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags