വീട്ടിനുള്ളിൽ കയറിയ മുള്ളൻപന്നിയെ അടിച്ചുകൊന്നു ; വെള്ളനാട് ശശിക്കെതിരെ കേസ്, അറസ്റ്റിന് നീക്കം
വെള്ളനാട്: വീടിനുള്ളിൽ കയറിയ മുള്ളൻ പന്നിയെ അടിച്ചു കൊന്ന് നിയമ കുരുക്കിലായി വെള്ളനാട് പഞ്ചായത്ത് പ്രസിഡൻറും സി.പി.എം നേതാവുമായ ശശി. മൂന്ന് വർഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ശശിക്കെതിരെ വനം വകുപ്പ് ചുമത്തിയിരിക്കുന്നത്.
2024 വരെ കോൺഗ്രസിലായിരുന്ന വെള്ളനാട് ശശി പിന്നീട് സി.പി.എംൽ ചേർന്ന് മത്സരിച്ച് പ്രസിഡൻറ് സ്ഥാനത്തെത്തുകയായിരുന്നു. ആറാം തവണയാണ് വെള്ളനാട് ശശി പഞ്ചായത്ത് പ്രസിഡൻറാകുന്നത്. സ്ഥിരം പ്രശ്നങ്ങൾ സൃഷ്ടിച്ച് വിവാദങ്ങളിൽ ഇടം പിടിച്ച ആളാണ് ശശി. അടുത്തിടെ വനിതാ പഞ്ചായത്ത് സെക്രട്ടറിയെ മുറിയിൽ പൂട്ടിയിട്ടിരുന്നു. 2024ൽ പത്തനംതിട്ടയിൽ കടയിൽ അതിക്രമിച്ച് കയറി സ്ത്രീകളെയും കുട്ടികളയും മർദിച്ചതിന് വെള്ളനാട് ശശി അറസ്റ്റിലായിരുന്നു.
tRootC1469263">2021 ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ആരോഗ്യ സബ് സെൻററിെൻറ ശിലാഫലകം തല്ലിത്തകർത്തതിനും അറസ്റ്റിലായിരുന്നു.
.jpg)


