വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെ തിരുനാൾ ; എറണാകുളത്തുനിന്ന് സ്പെഷ്യൽ ട്രെയിൻ സർവീസുകളുമായി ദക്ഷിണ റെയിൽവേ
വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെ തിരുനാൾ പ്രമാണിച്ച് തീർത്ഥാടകരുടെ സൗകര്യാർത്ഥം ദക്ഷിണ റെയിൽവേ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചും പ്രതിവാര സർവീസുകളാണ് റെയിൽവേ നടത്തുക. ഓഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന്, 10 തീയതികളിലാണ് എറണാകുളത്തുനിന്നുള്ള സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. മടക്കയാത്ര ഓഗസ്റ്റ് 28, സെപ്റ്റംബർ നാല്, 11 തീയതികളിലും നടക്കും.
എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓഗസ്റ്റ് 27, സെപ്റ്റംബർ 3, 10 തീയതികളിൽ ഉച്ചയ്ക്ക് ഒരുമണിക്ക് പുറപ്പെടുന്ന എറണാകുളം – വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ (06061) പിറ്റേദിവസം പുലർച്ചെ 5:50-ന് വേളാങ്കണ്ണിയിലെത്തും. കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, പുനലൂർ, ചെങ്കോട്ട, തെങ്കാശി ജംഗ്ഷൻ, വിരുതുനഗർ, കാരൈക്കുടി, തിരുവാരൂർ, നാഗപട്ടണം തുടങ്ങി വിവിധ പ്രധാന സ്റ്റേഷനുകളിൽ ഈ സർവീസിന് സ്റ്റോപ്പുകൾ ഉണ്ടായിരിക്കും.
മടക്കയാത്രയ്ക്കായി, ഓഗസ്റ്റ് 28, സെപ്റ്റംബർ 4, 11 തീയതികളിൽ വൈകുന്നേരം 6:40-ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെടുന്ന വേളാങ്കണ്ണി – എറണാകുളം സ്പെഷ്യൽ ട്രെയിൻ (06062) പിറ്റേദിവസം രാവിലെ 11:50-ന് എറണാകുളം ജംഗ്ഷനിൽ എത്തിച്ചേരും.
.jpg)

