വാഹനത്തിലെ ഹസാർഡ് വാർണിംഗ് ലൈറ്റ് എന്തിനാണെന്നറിയാമോ ??

Do you know what the hazard warning light on a vehicle is for?

വാഹനത്തിലെ ഹസാർഡ് വാർണിംഗ് ലൈറ്റ് എന്തിനാണെന്നറിയാമോ ??

വാഹനത്തിലെ ഹസാർഡ് ലൈറ്റുകളെന്താണെന്നും അവയുടെ ഉപയോഗം എന്താണെന്നും എപ്പോഴൊക്കെയാണ് ഇത് പ്രവര്‍ത്തിപ്പിക്കേണ്ടതെന്നുമൊക്കെ പലര്‍ക്കും അറിയില്ല . വാഹനത്തിന്‍റെ നാല് ടേർണിംഗ് ഇൻഡിക്കേറ്ററുകളും ഒരുമിച്ച്‌ പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റ് എന്ന് പറയുന്നത്.

വാഹനത്തിലെ ഡാഷ് ബോര്‍ഡിലുള്ള ചുവന്ന സ്വിച്ച്‌ ആണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റിനെ പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ നമ്മുടെ പൊതുനിരത്തുകളിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ് ഹസാർഡ് വാർണിംഗ് ലൈറ്റിന്‍റെ ദുരുപയോഗം. യാത്രയ്ക്കിടയിൽ റോഡിൽ വാഹനങ്ങൾ നിർത്തേണ്ടുന്ന അടിയന്തര സാഹചര്യമുണ്ടായാൽ മാത്രം മറ്റു വാഹനങ്ങൾക്ക് സൂചന നൽകാനാണ് ഹസാർഡ് ലൈറ്റുകൾ സാധാരണയായി ഉപയോഗിക്കുന്നത്.

ലൈൻ മാറ്റം തിരിവുകൾ തുടങ്ങിയ അവസരങ്ങളിൽ ഹസാർഡ് ലൈറ്റ് ഉപയോഗിക്കുന്ന പുറകെ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരിൽ ആശയക്കുഴപ്പം ഉണ്ടാക്കും. റോഡുകൾ ചേരുന്ന ജംഗ്ഷനുകളിൽ നേരെ പോകുന്നതിനായി ഹസാർഡ് ലൈറ്റ് ഉപയോഗിക്കരുത്. അതു പോലെ നിരത്തുകളിൽ ഹസാർഡ് വാർണിംഗ് ലൈറ്റ് തെളിച്ച് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ കണ്ടാൽ മനസിലാക്കി വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക.

തിരക്കിട്ട റോഡിലൂടെ ഒരു വാഹനത്തിന് പതിയെ പോകേണ്ടുന്ന സാഹചര്യമുണ്ടായാൽ ഹസാർഡ് വാർണിഗ് ലൈറ്റ് പ്രവർത്തിപ്പിക്കാം. മോട്ടോർ വാഹന നിയമപ്രകാരം വാഹനം ഓടിക്കുമ്പോൾ ഒരിക്കലും ഹസാഡ് ലൈറ്റ് പ്രവർത്തിപ്പിക്കരുത് അല്ലെങ്കിൽ നിങ്ങളുടെ വാഹനംകെട്ടി വലിച്ചുകൊണ്ടു പോകുകയായിരിക്കണം. അതുപോലെ തന്നെ മഴയുള്ളപ്പോഴും, മൂടൽ മഞ്ഞുള്ളപ്പോഴും ഹസാഡ് പ്രവർത്തിപ്പിക്കരുത്.

Tags