'VEH ഗ്ലോബല്‍ കരാര്‍ പകൽക്കൊള്ള': പിണറായി വിജയന്‍
തിരുവനന്തപുരം: VEH ഗ്ലോബല്‍ കരാര്‍ പകൽക്കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കരാറില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ദുരൂഹമെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. കരാറില്‍ ഏര്‍പ്പെടാനുള്ള അടിയന്തര സാഹചര്യം ഉണ്ടായിരുന്നില്ലെന്നും വൈദ്യുതിയുടെ 10% പോലും ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റെഗുലേറ്ററി കമ്മീഷന്റെ മാനദണ്ഡം മറികടന്ന് കരാറില്‍ ഏര്‍പ്പെട്ടത് എന്തിനാണെന്ന് ചോദിച്ചാണ് പ്രതിപക്ഷ നേതാവ് രംഗത്ത് വന്നത്. കരാറിനെതിരെ ഉന്നയിച്ച ചോദ്യങ്ങളില്‍ മുഖമന്ത്രി മൗനം തുടരുകയാണ്. കരാറില്‍ യുഡിഎഫ് സര്‍ക്കാരിന്റെ വഴിവിട്ട നീക്കം വ്യക്തമാണ്. കരാറിന്റെ രേഖകള്‍ മുഖ്യമന്ത്രി പുറത്ത് വിടണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ജൂഡിഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ ടെന്‍ഡറോ കൂടാതെ വിഇഎച്ച് ഗ്ലോബലില്‍ നിന്ന് യൂണിറ്റിന് 11 രൂപ നിരക്കില്‍ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചതിനെതിരെയാണ് പ്രതിപക്ഷ നേതാവ് വീണ്ടും പ്രതികരിച്ചത്. കരാറിൽ വന്‍ അഴിമതി നടന്നതായി അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു.
.jpg)

