സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം, മാധ്യമങ്ങള്‍ക്ക് നിയന്ത്രണം: വി ശിവന്‍കുട്ടി

google news
shivankutty

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്? ഇത്തവണയും വെജിറ്റേറിയന്‍ ഭക്ഷണമാകും ഉണ്ടാവുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ ഇനിയൊരു സംശയവും ആരും ഉയര്‍ത്തേണ്ടതില്ല. കഴിഞ്ഞ കലോത്സവത്തില്‍ ഭക്ഷണം സംബന്ധിച്ച്? വിവാദമുണ്ടായ സാഹചര്യത്തിലാണ്? ഇങ്ങനെയൊരു തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. സംഘാടക സമിതി യോഗത്തിലായിരുന്നു മന്ത്രി തീരുമാനം അറിയിച്ചത്.

കൂടാതെ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക പാസ് നല്‍കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗ്രീന്‍ റൂമില്‍ പ്രവേശനം ഉണ്ടാകില്ല. കൂടാതെ നവമാധ്യമങ്ങളെ നിയന്ത്രിക്കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി. കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ്? കോഴിക്കോടുനിന്ന് കൊല്ലത്തേക്ക്? ആഘോഷപൂര്‍വം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

Tags