'കുതിച്ചുയർന്ന് പച്ചക്കറി വില'; ഇഞ്ചിക്ക് 200 ,വെളുത്തുള്ളി കിലോ 250

pachakkari

കോളി ഫ്ലവറിന് കിലോക്ക് 44-56 രൂപ വരെയാണ് റീട്ടെയില്‍ വില. കാബേജിന് കിലോക്ക് 44 മുതല്‍ 56 രൂപ വരെയാണ് റീട്ടെയില്‍ വില.

 

കോഴിക്കോട് : സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വിലഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവക്കാണ് വലിയ തോതില്‍ വില കൂടിയിരിക്കുന്നത്. ഇഞ്ചിക്ക് 200 രൂപയും വെളുത്തുള്ളിക്ക് 250 രൂപയുമാണ്. ഉള്ളിക്ക് കോഴിക്കോട് ക്വിന്‍റലിന് 3400 രൂപ വരെയാണ് ശരാശരി വില.കാലാവസ്ഥയിലെ മാറ്റങ്ങളും പശ്ചിമേഷ്യൻ പ്രതിസന്ധിയുമെല്ലാം പച്ചക്കറി വിലയെ ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ തക്കാളി, കോളിഫ്ളവർ, കാബേജ് എന്നിവക്ക് വില വർധിച്ചിരുന്നു. കോഴിക്കോട് മാർക്കറ്റ് വിലയനുസരിച്ച്‌ ബീറ്റ് റൂട്ടിന് കിലോക്ക് 48-60 കിലോ വരെ റീട്ടെയില്‍ വിലയുണ്ട്. കോളി ഫ്ലവറിന് കിലോക്ക് 44-56 രൂപ വരെയാണ് റീട്ടെയില്‍ വില. കാബേജിന് കിലോക്ക് 44 മുതല്‍ 56 രൂപ വരെയാണ് റീട്ടെയില്‍ വില.

ഇന്ധന വില വർധനവിന് പുറമെ പച്ചക്കറിക്കും വില കൂടുന്നത് കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നുണ്ട്. ഓണം സീസണാകുന്നതോടെ ഇനിയും വില കൂടാനാണ് സാധ്യത. 

Tags