ഓണമെത്തും മുന്നേ പച്ചക്കറി വില കുതിക്കുന്നു

vegetables

ഒരുകിലോ ഇഞ്ചിക്ക് 250 മുതല്‍ 350 വരേ നല്‍കണം

ഓണം എത്തും മുന്‍പേ സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് തീവില. സവാള കിലോക്ക് 35 മുതല്‍ 50 രൂപ വരെയാണ് വില. ഇഞ്ചിക്കും വെളുത്തുള്ളിക്കും കിലോയ്ക്ക് 250 മുതല്‍ 300 വരെ നല്‍കണം. അയല്‍ സംസ്ഥാനങ്ങളില്‍ കാലാവസ്ഥ ചതിച്ചതാണ് കേരളത്തില്‍ വില ഉയരാന്‍ കാരണം. ഒരുമാസം മുമ്പ് വരേ നൂറ് രൂപക്ക് നാല് കിലോയും അഞ്ച് കിലോയും കിട്ടിയിരുന്ന സാവാളക്ക് 35 രൂപയാണ് കോഴിക്കോട് പാളയം മാര്‍ക്കറ്റിലെ ഇന്നത്തെ വില. ചില്ലറ വിപണിയില്‍ കിലോയ്ക്ക് 50 രൂപ വരേ ഈടാക്കുന്നുണ്ട്.

ഒരുകിലോ ഇഞ്ചിക്ക് 250 മുതല്‍ 350 വരേ നല്‍കണം

 തക്കാളി, കോളിഫ്‌ളവര്‍, കാബേജ് എന്നിവക്കും വില വര്‍ധിച്ചിട്ടുണ്ട്. കോളി ഫ്‌ലവറിനും കാബേജിനും കിലോക്ക് 44 മുതല്‍ 56 രൂപ നല്‍കണം. ഉള്‍നാടന്‍ വിപണിയിലാണ് വന്‍ വിലക്കയറ്റം. ട്രോളിംഗ് നിരോധനകാലമായതിനാല്‍ പച്ചക്കറിക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഇന്ധന പ്രതിസന്ധിയില്‍ പലചരക്കുകള്‍ക്കും വില കൂടി. ജനങ്ങളെ സാരമായി ബാധിക്കുകയാണ് വില വര്‍ദ്ധന.

Tags